Saturday, April 20, 2024

HomeNewsKeralaമലബാര്‍ ഗോള്‍ഡ് സ്ഥാപക വൈസ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ ഡോ.ഇബ്രാഹിം ഹാജി അന്തരിച്ചു

മലബാര്‍ ഗോള്‍ഡ് സ്ഥാപക വൈസ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ ഡോ.ഇബ്രാഹിം ഹാജി അന്തരിച്ചു

spot_img
spot_img

കോഴിക്കോട്: പ്രമുഖ വ്യവസായിയും സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യവിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഡോ. പി.എ. ഇബ്രാഹിം ഹാജി (78) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഈ മാസം 11ന് ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റിയിലെ സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ തിങ്കളാഴ്ച രാത്രി എയര്‍ ആംബുലന്‍സില്‍ കൊണ്ടുപോയി കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ ആശുപത്രിയിലാണ് മരണം.

പേസ് ഗ്രൂപ്പ് ചെയര്‍മാന്‍, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് സ്ഥാപക വൈസ് ചെയര്‍മാന്‍, ഇന്‍ഡസ് മോട്ടോര്‍ കമ്പനി വൈസ് ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിരുന്ന അദ്ദേഹത്തിന് യുഎഇയിലും നാട്ടിലും മംഗ്ലുരുവിലും വിദ്യാഭ്യാസ സ്ഥാപനങ്ങളും ബിസിനസ് സ്ഥാപനങ്ങളുമുണ്ട്.

1943 സെപ്റ്റംബര്‍ ആറിന് കാസര്‍കോട് പള്ളിക്കരയില്‍ അബ്ദുല്ല ഹാജിയുടെയും ആയിഷയുടയും മകനായി ജനിച്ച ഇബ്രാഹീം ഹാജി 1966ലാണ് ഗള്‍ഫിലെത്തിയത്. ആദ്യം ടെക്‌സ്‌റ്റൈല്‍ രംഗത്തായിരുന്നു ബിസിനസ്. ജ്വല്ലറി, ഗാര്‍മന്റ്‌സ് മേഖലയിലും വിജയം വരിച്ചു. 1999ല്‍ പേസ് ഗ്രൂപ്പിലൂടെയാണ് വിദ്യാഭ്യാസ മേഖലയിലേക്ക് ചുവടുവച്ചത്. ആയിരക്കണക്കിന് അധ്യാപകരും ജീവനക്കാരുമുള്ള വലിയ ഗ്രൂപ്പായി പേസ് ഗ്രൂപ്പ് വളര്‍ന്നു. 25 രാജ്യങ്ങളിലെ 20000ഓളം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നു. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരും വിദേശികളും ജോലിയും ചെയ്യുന്നു.

ഇന്ത്യ, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിലാണ് പേസ് ഗ്രൂപ്പിന് സ്ഥാപനങ്ങളുള്ളത്. കേരളത്തില്‍ കണ്ണൂര്‍ റിംസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍, മഞ്ചേരി പേസ് റെസിഡന്‍ഷ്യല്‍സ് സ്‌കൂള്‍ എന്നിവയാണ് ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. മംഗ്ലുരുവില്‍ എന്‍ജിനീയറിങ് കോളജടക്കം അഞ്ചു സ്ഥാപനങ്ങളുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments