Friday, March 29, 2024

HomeNewsKeralaവിഴിഞ്ഞം പദ്ധതി നിര്‍ത്തിവെക്കില്ലെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം പദ്ധതി നിര്‍ത്തിവെക്കില്ലെന്ന് മുഖ്യമന്ത്രി

spot_img
spot_img

വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവെക്കില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങിനെ ചെയ്താല്‍ കേരളത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് സര്‍ക്കാരിനെതിരൊയ നീക്കമല്ല മറിച്ച് നാടിന്റെ മുന്നോട്ടുള്ള നീക്കം തടയാനുള്ള നീക്കമാണ്. അത് അനുവദിക്കില്ലന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധങ്ങളെ വേറെ രീതിയിലേക്ക് വഴിമാറ്റാന്‍ ചിലര്‍ ശ്രമിക്കുകയാണ്.

നാടിന്റ ഭാവിയില്‍ താല്‍പര്യമുള്ള എല്ലാവരും പദ്ധതിയെ അനുകൂലിക്കുമെന്നും പദ്ധതി നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലന്നും പിണറായി പറഞ്ഞു. പ്രതിഷേധം വേറെ തലങ്ങളിലേക്ക് മാറ്റാനാണ് ശ്രമം. നാടിന്റെ ശാന്തിയും സമാധാനവും തകര്‍ക്കാനാണ് ശ്രമം. ഇത് സര്‍ക്കാരിന് അനുവദിക്കാനാകില്ല. സമരക്കാരുടെ എല്ലാം ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രക്ഷോഭത്തെ കണ്ട് വികസന പദ്ധതികളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ല. പദ്ധതി തന്നെ നിര്‍ത്തിവയ്ക്കണം എന്ന് മുദ്രാവാക്യം അംഗീകരിക്കാന്‍ ആവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments