Friday, March 29, 2024

HomeNewsKeralaസമവായ നീക്കം, വിഴിഞ്ഞത്ത് സഭാ തലവന്‍മാരുമായി ചീഫ് സെക്രട്ടറിയുടെ ചര്‍ച്ച

സമവായ നീക്കം, വിഴിഞ്ഞത്ത് സഭാ തലവന്‍മാരുമായി ചീഫ് സെക്രട്ടറിയുടെ ചര്‍ച്ച

spot_img
spot_img

തിരുവനന്തപുരം: വിഴിഞ്ഞം സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിചീഫ് സെക്രട്ടറി, സഭാ തലവന്‍മാരുമായി ചര്‍ച്ച നടത്തി. ചീഫ് സെക്രട്ടറിയും ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോയുമാണ് ചര്‍ച്ച നടത്തിയത്. മലങ്കര സഭാ അധ്യക്ഷന്‍ ബസേലിയോസ് ക്ലീമിസ് അധ്യക്ഷനായിരുന്നു.

സമരം ഒത്തുതീര്‍ക്കുന്നതിന് ഗാന്ധി സ്മാരകനിധിയും ഇടപെടല്‍ നടത്തുന്നുണ്ട്.ഇതിനായ ജസ്റ്റിസ് ഹരിഹരന്‍ നായര്‍, ജോര്‍ജ് ഓണക്കൂര്‍, ടി.പി ശ്രീനിവാസന്‍ തുടങ്ങിയവര്‍ അംഗങ്ങളായ കോര്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

സര്‍ക്കാര്‍, സമരസമിതി, അദാനി ഗ്രൂപ്പ് പ്രതിനിധികളുമായി ഇവര്‍ ചര്‍ച്ച നടത്തും. ആദ്യം സര്‍ക്കാരുമായി് കമ്മിറ്റി സംസാരിക്കും. ശേഷം സമരസമിതിയുമായും അദാനി ഗ്രൂപ്പുമായും സംസാരിക്കാനാണ് തീരുമാനം.മഞ്ഞുരുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments