Monday, October 7, 2024

HomeNewsKeralaമാധ്യമ പ്രവർത്തകന്‍ കെ അജിത് അന്തരിച്ചു

മാധ്യമ പ്രവർത്തകന്‍ കെ അജിത് അന്തരിച്ചു

spot_img
spot_img

തിരുവനന്തപുരം; മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി ടിവി ജേണലിസം കോഴ്‌സ് കോർഡിനേറ്ററുമായ നന്ദൻകോട് കെസ്റ്റൻ റോഡിൽ ഗോൾഡൻഹട്ടിൽ കെ അജിത് (56) അന്തരിച്ചു. എറണാകുളം കാക്കനാട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലും ഏഷ്യാനെറ്റ് ന്യൂസിലും പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി , തിരുവനന്തപുരം ബ്യുറോ ചീഫായി പ്രവര്‍ത്തിച്ചിട്ടുണ്ട് . നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ ചെയ്തിട്ടുള്ള കെ അജിത് മലയാള ടെലിവിഷന്‍ വാര്‍ത്താ റിപ്പോര്‍ട്ടിങ്ങില്‍ പ്രതിഭ തെളിയിച്ച വ്യക്തിയാണ് .

വ്യാഴാഴ്ച്ച രാവിലെ എട്ടു മുതൽ പത്തുവരെ കാക്കനാട്ടെ മീഡിയ അക്കാദമി ക്യാമ്പസിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് അക്കാദമിയുടെ തിരുവനന്തപുരത്തെ സബ് സെൻ്ററിലും പൊതുദർശനമുണ്ടാകും. സംസ്കാരം വെള്ളി വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ: ശോഭ അജിത് (ടെലികാസ്റ്റിങ് ഓപ്പറേറ്റർ , ഏഷ്യാനെറ്റ് ).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments