Monday, October 7, 2024

HomeNewsKeralaപതഞ്‌ജലി പരസ്യങ്ങള്‍; മാധ്യമങ്ങള്‍ക്ക്‌ നോട്ടീസ്‌

പതഞ്‌ജലി പരസ്യങ്ങള്‍; മാധ്യമങ്ങള്‍ക്ക്‌ നോട്ടീസ്‌

spot_img
spot_img

ന്യൂഡല്‍ഹി: പതഞ്ജലിയുടെ ചില മരുന്നുകളുടെ തെറ്റിദ്ധാരണജനകമായ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി, ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ക്ക് പ്രസ്കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കാരണം കാണിക്കല്‍ നോട്ടീസ്.

മധുഗ്രിറ്റ്, ഐ ഗ്രിറ്റ്, തൈറോഗ്രിറ്റ്, ബിപിഗ്രിറ്റ്, ലിപിഡോം മരുന്നുകളുടെ പരസ്യങ്ങളാണ് ജൂലൈ 10ന് മാതൃഭൂമിയും ടൈംസ്‌ഓഫ് ഇന്ത്യയും ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ നല്‍കിയത്.

1954ല ഡിഎംആര്‍(ഒഎ) നിയമം, 2019 ഉപഭോക്തൃസംരക്ഷണ നിയമം തുടങ്ങിയവയുടെ ലംഘനമാണ് പരസ്യങ്ങളെന്ന് പ്രസ്കൗണ്‍സിലിന് പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രസ്കൗണ്‍സില്‍ മാതൃഭൂമി എഡിറ്റര്‍ ഇന്‍ ചീഫിനോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments