ആലപ്പുഴ: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയില്‍ കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസിനും ഭാര്യ ഷേര്‍ളി തോമസിനുമെതിരേ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്തു.നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് ആര്‍.ബി. ജിഷയെ അധിക്ഷേപിച്ചതിനാണ് ഹരിപ്പാട് പോലീസ് കേസെടുത്തത്.
ഈ മാസം ഒമ്ബതിന് ഹരിപ്പാട്ടു നടന്ന എന്‍സിപി ഫണ്ട് സമാഹരണ യോഗത്തിലാണ് കേസിനാസ്പദമായ സംഭവം. എംഎല്‍എയുടെ ഭാര്യയ്ക്ക് എന്താണ് പാര്‍ട്ടി യോഗത്തില്‍ കാര്യമെന്ന് ജിഷ ചോദിച്ചതാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത്. ഇത് രൂക്ഷമായ വാക്കുതര്‍ക്കത്തിന് കാരണമായി. ഇതിനിടെ എംഎല്‍എയും ഭാര്യയും ജാതിപ്പേര് വിളിച്ചു ആക്ഷേപിച്ചെന്നാണ് പരാതിയില്‍ പറയുന്നത്