പത്തനംതിട്ട: എരുമേലിയിലെ കണമലയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 10 വയസുള്ള കുട്ടി മരിച്ചു. ചെന്നൈ സ്വദേശി സംഘമിത്രയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. അപകടത്തില്‍ 17 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.
ചെന്നൈയില്‍ നിന്നുള്ള തീര്‍ഥാടകരുടെ വാഹനമാണ് മറിഞ്ഞത്. ആകെ 21 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.