ലണ്ടന്‍: യുകെയില്‍ താമസസ്ഥലത്ത് മലയാളി യുവതിയേയും 2 മക്കളേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
യുകെയില്‍ ഗവര്‍മെന്‍റ് ആശുപത്രി നഴ്സ് ആയ കോട്ടയം വൈക്കം സ്വദേശിനി അഞ്ജു(40), മക്കളായ ജീവ(6), ജാന്‍വി (4) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 11.15നാണ് സംഭവം. യുകെയിലെ കേറ്ററിങ്ങില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ പടിയൂര്‍ കൊമ്ബന്‍പാറ സ്വദേശി ചെലേവാലന്‍ സാജു(52) ആണ് കസ്റ്റഡിയില്‍ ഉള്ളത്.
അഞ്ജുവിനെ സുഹൃത്തുക്കളും ബന്ധുക്കളും ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാതെ വന്നതോടെ അവര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞത്. വീട് ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു. പോലീസ് എത്തി വീട് തുറന്നപ്പോഴാണ് അഞ്ജുവും മക്കളും ചോരയില്‍ കുളിച്ചു കിടക്കുന്നത് കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സാജുവിന് ഹോട്ടലില്‍ ഭക്ഷണം ഡെലിവറി ചെയ്യുന്ന ജോലിയാണ്. ഒരു വര്‍ഷം മുമ്ബാണ് ഇവര്‍ യുകെയില്‍ എത്തിയത്.