പാലക്കാട് : യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ ക്യാമ്പില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ അതിരൂക്ഷ വിമര്‍ശം. ആര്‍എസ്എസിനോട് മൃദുസമീപനം സ്വീകരിച്ചത് അംഗീകരിക്കാനാവില്ലെന്നും പാര്‍ട്ടിക്കകത്ത് എത്ര വലിയ നേതാവാണെങ്കിലും കൊടി കുത്തിയ കൊമ്പനാണെങ്കിലും ആര്‍എസ്എസിന് സംരക്ഷണം കൊടുക്കുന്നുവെന്നുമാണ് പ്രമേയത്തില്‍ വിമര്‍ശമുയര്‍ന്നത്
ആര്‍ എസ് എസിനെ താങ്ങി നിര്‍ത്തുന്നുവെന്ന രീതിയില്‍ സംസാരിച്ചാല്‍ നാക്ക് പിഴയായി കണക്കാക്കി കൈയ്യും കെട്ടി വായും പൊത്തി മിണ്ടാതിരിക്കാനാവില്ല. അങ്ങനെ പറയുന്നവര്‍ ഒറ്റുകാരാണ്. ശശി തരൂരിന് ഭ്രഷ്ട് കല്‍പ്പിച്ചാല്‍ യൂത്ത് കോണ്‍ഗ്രസ് വേദിയൊരുക്കും. പാലക്കാട് ജില്ലയിലെ കോങ്ങാട് സീറ്റ് മുസ്ലിം ലീഗില്‍ നിന്നും കോണ്‍ഗ്രസ് തിരിച്ചെടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.