ചികിത്സയെ തുടര്‍ന്ന് വിശ്രമിക്കുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. മര്‍കസില്‍ എത്തിയാണ് കാന്തപുരവുമായി അദേഹം കൂടിക്കാഴ്ച്ച നടത്തിയത്. കോഴിക്കോട് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിശേഷങ്ങള്‍ പങ്കുവെക്കാനും സുഖവിവരങ്ങള്‍ അറിയാനുമായി മുഖ്യമന്ത്രി കാന്തപുരം ഉസ്താദിനെ സന്ദര്‍ശിച്ചത്. കൂടിക്കാഴ്ച സന്തോഷകരമായിരുന്നുവെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.
സുഖവിവരങ്ങള്‍ അന്വേഷിച്ച മുഖ്യമന്ത്രി സൗഖ്യം നേരുകയും കൂടുതല്‍ കാലം സേവനം ചെയ്യാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ കൂടെയുണ്ടായിരുന്നു