Monday, October 7, 2024

HomeNewsKeralaഇനി തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലന്ന് സുരേഷ് കുറുപ്പ്

ഇനി തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലന്ന് സുരേഷ് കുറുപ്പ്

spot_img
spot_img

കോട്ടയം: പാർട്ടി നേതൃത്വത്തിന്റെ അവഗണനയയിൽ പ്രതിഷേധിച്ച് രാഷ്ട്രീയം വിടുന്നുവെന്ന വാർത്ത തള്ളി സുരേഷ് കുറുപ്പ്. ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല.എന്നാൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
സുഹൃത്തുക്കളേ ,
ഇന്നത്തെ (18 ഡിസംബർ 2022 ) മലയാള മനോരമ ദിനപ്പത്രത്തിൽ വന്ന ഒരു വാർത്തയുമായി ബന്ധപ്പെട്ട ഒരു വിശദീകരണമാണിത്.ഞാൻ രാഷ്ട്രീയപ്രവർത്തനമവസാനിപ്പിക്കുന്നു എന്ന സൂചനകളോടെ വന്നിട്ടുള്ള വാർത്തയിൽ പത്രലേഖകനോട് ഞാനായി പറഞ്ഞ ഒരു വാചകമേയുളളൂ , ‘ ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല ‘ എന്നതാണത് . വേണമെങ്കിൽ ഒരാഴ്ച കഴിഞ്ഞ് സംസാരിക്കാം എന്നും പറഞ്ഞിരുന്നു. മറ്റുള്ളതൊന്നും ഞാൻ പറഞ്ഞതല്ല. എന്നെയും ഞാൻ നിലകൊള്ളുന്ന രാഷ്ട്രീയ നിലപാടുകളേയും സ്‌നേഹിച്ച ജനങ്ങൾക്കിടയിൽ നിന്നും മാറി നിൽക്കുന്നതിനെക്കുറിച്ച് ഒരു നിമിഷം പോലും എനിക്ക് ചിന്തിക്കാനാവില്ല. അങ്ങനെ സംഭവിച്ചാൽ അത് ഞാൻ എന്നെത്തന്നെ മറക്കുന്നതിന് തുല്യമായിരിക്കും .എല്ലാവരുടേയും സ്‌നേഹത്തിനും കരുതലിനും നന്ദിയും അഭിവാദ്യങ്ങളും .
കെ . സുരേഷ് കുറുപ്പ്
18 ഡിസംബർ 2022
കോട്ടയം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments