തിരുവനന്തപുരം: കെപിസിസി ട്രഷററും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അഡ്വ. വി പ്രതാപചന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. പുലര്‍ചെ തിരുവനന്തപുരത്തെ വസതിയിലാണ് അന്ത്യം. .
പ്രതാപചന്ദ്രന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല എം എല്‍ എ തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.
യൂണിവേഴ്‌സിറ്റി കോളജില്‍ കെ എസ് യുവിന്റെ കരുത്തനായ നേതാവായിരുന്നു, തുടര്‍ന്ന് കെ എസ് യു ജില്ലാ പ്രസിഡന്റായി. ഇതിനിടെ രാഷ്ട്രീയ രംഗത്തുനിന്ന് അവധിയെടുത്ത് ഡെല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തനത്തില്‍ ഉപരിപഠനത്തിന് പോയി. മടങ്ങിയെത്തി പാര്‍ടി മുഖപത്രത്തില്‍ ജോലി ചെയ്തിരുന്നു. ഇതിനൊപ്പം തൊഴിലാളി യൂണിയന്‍ രംഗത്തും സജീവമായിരുന്നു. തിരുവനന്തപുരം വഞ്ചിയൂര്‍ ബാറില്‍ അഭിഭാഷകനായിരുന്നു.
സമുന്നത കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ പ്രസിഡന്റും മുന്‍ ധനകാര്യമന്ത്രിയുമായിരുന്ന എസ് വരദരാജന്‍ നായരുടെ മകനാണ്.