ഫിഫ വേൾഡ് കപ്പ് അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ മത്സരം നടന്ന ദിവസം മലയാളി കുടിച്ച് തീര്‍ത്തത് 50 കോടിയുടെ മദ്യം. ഞായറാഴ്ചകളിലെ ശരാശരി 30 കോടി രൂപയുടെ മദ്യവില്‍പ്പനയിൽ നിന്നും 20 കോടി രൂപയില്‍ അധികം തുകയുടെ മദ്യമാണ് കേരളം കുടിച്ച് തീര്‍ത്തത്. അന്തിമ കണക്കുകള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ടിട്ടില്ല.
ഇക്കഴിഞ്ഞ ഓണത്തിന് ഉത്രാട ദിനത്തില്‍ മാത്രം സംസ്ഥാനത്ത് 117 കോടിയുടെ മദ്യമാണ് വിറ്റത്. ഉത്രാടം വരെയുള്ള ഏഴു ദിവസത്തില്‍ 624 കോടിയുടെ മദ്യമാണ് വിറ്റത്.