കൊച്ചി; കാത്തിരിപ്പിന് വിരാമമിട്ട് സംസ്ഥാനത്ത് 5ജി സേവനം ആരംഭിച്ചു. ഇന്ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി സേവനം ഉദ്ഘാടനം ചെയ്തു.
5ജി സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുമെന്നും ജിയോയ്ക്ക് അഭിനന്ദനങ്ങളെന്നും ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ കൊച്ചി നഗരത്തിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തുമാണ് റിലയന്‍സ് ജിയോ 5ജി ലഭ്യമാക്കുന്നത്. മറ്റന്നാള്‍ മുതല്‍ തിരുവനന്തപുരത്തും അടുത്ത മാസം മുതല്‍ കോഴിക്കോടും മലപ്പുറത്തും സേവനം ലഭ്യമാക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി 5ജി സേവനം ലഭ്യമാക്കിയിരുന്നു.