Thursday, March 28, 2024

HomeNewsKeralaനിദ ഫാത്തിമയുടെ മരണത്തില്‍ വിശദമായ അന്വേഷണമെന്ന് കേന്ദ്രമന്ത്രി

നിദ ഫാത്തിമയുടെ മരണത്തില്‍ വിശദമായ അന്വേഷണമെന്ന് കേന്ദ്രമന്ത്രി

spot_img
spot_img

ന്യൂഡല്‍ഹി: ദേശീയ സൈക്കിള്‍ പോളോ ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ നാഗ്പൂരിലെത്തിയ കേരളാ താരം നിദ ഫാത്തിമ മരിച്ച സംഭവത്തില്‍ ഇടപെടുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്.
വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ഉറപ്പ് നല്‍കിയതായി എംപിമാരായ എ.എം.ആരിഫ്, ബെന്നി ബെഹനാന്‍ എന്നിവര്‍ അറിയിച്ചു.
സഭ നിര്‍ത്തിവച്ച്‌ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയെങ്കിലും അനുമതി നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എ.എം.ആരിഫും ബെന്നി ബെഹനാനും കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മരിച്ച കുട്ടിയുടെ കുടുംബത്തിന് ധനസഹായം നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ മന്ത്രിയില്‍ നിന്ന് ഉറപ്പ് ലഭിച്ചെന്നും എംപിമാര്‍ അറിയിച്ചു.

ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ നാഗ്പൂരില്‍ എത്തിയ താരങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങളൊന്നും അധികൃതര്‍ ചെയ്ത് നല്‍കിയില്ലെന്നും ഇതാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നുമാണ് ആരോപണം. ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പെണ്‍കുട്ടി വ്യാഴാഴ്ചയാണ് മരിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments