Friday, March 29, 2024

HomeNewsKeralaസോളാർ കേസില്‍ ഉമ്മൻ ചാണ്ടിക്ക് സിബിഐ ക്ലീൻ ചിറ്റ്

സോളാർ കേസില്‍ ഉമ്മൻ ചാണ്ടിക്ക് സിബിഐ ക്ലീൻ ചിറ്റ്

spot_img
spot_img

തിരുവനന്തപുരം : സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും സിബിഐ ക്ലീൻചിറ്റ്. തിരുവനന്തപുരം സിജെഎം കോടതിയില്‍ സിബിഐ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി. അബ്ദുള്ളക്കുട്ടിയെയും കേസിൽ കുറ്റവിമുക്തനാക്കിയിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ചും അബ്ദുള്ളക്കുട്ടി തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ വച്ചും പരാതിക്കാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് വസ്തുതാവിരുദ്ധമാണെന്നാണ് സിബിഐ കണ്ടെത്തിയത്.

സോളാര്‍ പീഡന കേസില്‍ ആറ് കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍, കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്ക് സിബിഐ നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

സത്യം മൂടിവെക്കാന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസമുണ്ടായിരുന്നുവെന്നും കേസിന്റെ ഒരു ഘട്ടത്തിലും ആശങ്കയുണ്ടായിരുന്നില്ലന്നും ഉമ്മെൻ ചാണ്ടി പ്രതികരിച്ചു . അന്വേഷണത്തില്‍ പരാതിയുമുണ്ടായിരുന്നില്ല. മനസ്സാക്ഷിക്ക് നിരക്കാത്ത ഒന്നും താന്‍ ചെയ്തിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഫേസ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments