കോതമംഗലം: മൂവാറ്റുപുഴ ഏയ്ഞ്ചല്‍ വോയ്‌സ് ഗാനമേള ട്രൂപ്പിന്റെ സ്ഥാപകനും പ്രശസ്ത ഗായകനുമായ കോതമംഗലം രൂപത വൈദികന്‍ ഫാ. കുര്യാക്കോസ് കച്ചിറമറ്റം (79) അന്തരിച്ചു. വാഴപ്പിള്ളി പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രണ്ടിന് മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളിയില്‍.
കാരക്കുന്നം കച്ചിറമറ്റം കുര്യന്‍-കുഞ്ഞമ്മ ദന്പതികളുടെ മൂത്തമകനായ ഫാ. കുര്യാക്കോസ് മംഗലാപുരം സെമിനാരിയില്‍ പഠനം പൂര്‍ത്തിയാക്കി 1967ല്‍ വൈദികനായി. കോതമംഗലം കത്തീഡ്രലില്‍ അസിസ്റ്റന്റ് വികാരി യായി സേവനമനുഷ്ഠിച്ച അദ്ദേഹം മച്ചിപ്ലാവ്, ഇരുന്പുപാലം, കല്ലാര്‍കുട്ടി, ആയിരമേക്കര്‍, നാടുകാണി, മൂവാറ്റുപുഴ, മുടവൂര്‍, ഊന്നുകല്‍, മീങ്കുന്നം, നെടിയകാട്, മാറാടി, വെളിയേല്‍ച്ചാല്‍, കാവക്കാട്, കല്ലാനിക്കല്‍, വാഴപ്പിള്ളി ഈസ്റ്റ്, ആനിക്കാട്, കടവൂര്‍, രണ്ടാര്‍ പള്ളികളില്‍ വികാരിയായി. നിര്‍മല കോളജ് ബര്‍സാറായും കെ.എം. ജോര്‍ജ് മെമ്മോറിയല്‍ ഐടിസിയുടെ സ്ഥാപകഡയറക്ടറായും പ്രവര്‍ത്തിച്ചു. രൂപതയുടെ അസിസ്റ്റന്റ് ക്വയര്‍ മാസ്റ്ററായും ക്വയര്‍ മാസ്റ്ററായും ദീര്‍ഘകാലം സേവനം ചെയ്തു.
മികച്ച സംഗീതജ്ഞനും സംഘാടകനുമായ അച്ചന്റെ ദീര്‍ഘവീക്ഷണത്തില്‍നിന്ന് രൂപപ്പെട്ടതാണ് മൂവാറ്റുപുഴ ഏയ്ഞ്ചല്‍ വോയ്‌സും മ്യൂസിക് സ്‌കൂളും. മീങ്കുന്നം പിയാത്തയും ആനിക്കാട് സ്റ്റാര്‍ ഓഫ് ബത്ലഹേമും അച്ചന്റെ ഭാവനയില്‍ വിരിഞ്ഞതാണ്.
സഹോദരങ്ങള്‍: ജോണ്‍ കുര്യന്‍ (മുംബൈ), സിസ്റ്റര്‍ ജിയോ എംസ്‌ജെ (പ്രൊവിന്‍ഷ്യല്‍ ഹൗസ് കോതമംഗലം), ഗ്രേസി ആന്റണി (ചാത്തംകണ്ടം), ജോളി ലോനപ്പന്‍ (പാലാരിവട്ടം), പ്രിന്‍സി സോജന്‍ പുളിക്കല്‍ (യുഎസ്എ), പരേതരായ ലീലാമ്മ ലാസറസ് കുളങ്ങര, സണ്ണി കുര്യാക്കോസ് (ഇടപ്പള്ളി), ജോയി കുര്യന്‍ (മുംബൈ), ജോര്‍ജ് കുര്യന്‍ (പെരിന്തല്‍മണ്ണ).