പാമ്പാടി ഹെറാള്‍ഡ്‌സ് ഓഫ് ഗുഡ് ന്യൂസ് സന്ന്യാസ സമൂഹം സെന്റ് പോള്‍ പ്രൊവിന്‍സ് അംഗമായ ഫാ. തോമസ് ആലഞ്ചേരി (94) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച 10നു വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിലിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പാമ്പാടിയിലുള്ള ഗുഡ് ന്യൂസ് സെന്ററില്‍. കുറിച്ചി ആലഞ്ചേരില്‍ പരേതരായ അഗസ്റ്റിന്‍-റോസമ്മ ദമ്പതികളുടെ മകനാണ്.
1959-ല്‍ പൗരോ ഹിത്യം സ്വീകരിച്ച ഫാ. തോമസ് 1984 ല്‍ സ്ഥാപിതമായ ഹെറാള്‍ഡ്‌സ് ഓഫ് ഗുഡ് ന്യൂസ് സഭയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളായിരുന്നു. ആന്ധ്ര പ്രദേശിലെ കാമവരുകോട്ട, വൈരിപട്ടണം, ഭീമവാരം എന്നിവിടങ്ങളില്‍ മൈനര്‍ സെമിനാരി റെക്ടര്‍, വേലചിത്തകുടം വികാരി, സൈന്റ് പോള്‍ സ്‌കൂള്‍ കറസ്‌പോണ്ടന്റ്, ഗുഡ് ന്യൂസ് പ്രസ് ഡയറക്ടര്‍, സെന്റ് ജോസഫ് മേജര്‍ സെമിനാരി ആത്മീയപിതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സഹോദരങ്ങള്‍: ബ്രിജീത്താമ്മ കറുകപ്പറന്പില്‍ (കുറിച്ചി), പരേതരായ മേരി പുല്ലൂര്‍ (നെടുമണ്ണി), ഈപ്പച്ചന്‍ ആലഞ്ചേരി (കുറിച്ചി), ഏലിയാമ്മ തുണ്ടിപ്പറന്പില്‍ (മാമ്മൂട്), ത്രേസ്യാമ്മ പുന്നക്കുടി (മാമ്മൂട്), അപ്രേം ആലഞ്ചേരി (കുറിച്ചി). ഫാ. സിബി ആലഞ്ചേരി (അമേരിക്ക), ഫാ. അഗസ്റ്റിന്‍ ആലഞ്ചേരി സിഎംഐ (വികാര്‍ പ്രൊവിന്‍ഷ്യല്‍, ചാന്ദാ പ്രൊവിന്‍സ്), അനറ്റ് ആലഞ്ചേരി എഫ്‌സിസി (ജര്‍മനി), സിസ്റ്റര്‍ ജോസീനാ എഫ്‌സിസി (തക്കല), ഫാ. ജോബി കറുകപ്പറന്പില്‍ (സെക്രട്ടറി, സിബിസിഐ ഡയലോക് ആന്‍ഡ് എക്യുമിനിസം ഓഫീസ്), സിസ്റ്റര്‍ ടെസി കറുകപറന്പില്‍ എഒ (ഏറ്റുമാനൂര്‍) എന്നിവര്‍ സഹോദര മക്കളാണ്.