അറ്റ്‌ലാന്റ : പ്രശസ്ത ചലച്ചിത്ര താരം അന്തരിച്ച ക്യാപ്റ്റന്‍ രാജുവിന്റെ സഹോദരിയുടെ മകനും റാന്നി നെല്ലിക്കാമണ്‍ പുല്ലമ്പള്ളില്‍ വടക്കേപറമ്പില്‍ പ്രഫ. സഖറിയാ മാത്യുവിന്റെയും സുധ സഖറിയായുടെയും മകനുമായ ഡോ.ഫെലിക്‌സ് മാത്യു സഖറിയാ (36) ഹൃദയാഘാതം മൂലം അറ്റ്‌ലാന്റയില്‍ അന്തരിച്ചു.
കൃപാ സഖറിയയാണ് ഏക സഹോദരി. അറ്റ്‌ലാന്റ മാര്‍ത്തോമ്മാ ഇടവകാംഗമാണ്.
പ്രശസ്തമായ അറ്റ്‌ലാന്റയിലെ എമോറി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഡോക്ടറായി ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. ഡോ. ഫെലിക്‌സിന്റെ വേര്‍പാട് അറ്റ്‌ലാന്റയിലെ മലയാളീ സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി. സംസ്‌കാര ചടങ്ങുകളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.