കൊച്ചി: അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ എല്‍സി അലോഷ്യസ് (72) കൊച്ചിയില്‍ നിര്യാതയായി. ഇടക്കൊച്ചി കവലക്കല്‍ കെ.എ അലോഷ്യസിന്റെ ഭാര്യയും കോട്ടയം നീറിക്കാട് വലിയമറ്റത്തില്‍ പരേതരായ പി.സി. ചാക്കോയുടെയും ചിന്നമ്മയുടെയും പുത്രിയുമാണ്. അഞ്ചു വര്‍ഷം മുന്‍മ്പാണ് നാട്ടിലേക്ക് മടങ്ങിയത്.
മക്കള്‍: ഹൂസ്റ്റണില്‍ സൈക്ക്യാട്രിസ്റ്റായിരുന്ന നിഷാ അലോഷ്യസ്, ആശാ അലോഷ്യസ്, പ്രതീഷ് അലോഷ്യസ് (ഹൂസ്റ്റണ്‍) മരുമക്കള്‍: ന്യു യോര്‍ക്ക് സിറ്റിയില്‍ സോഷ്യല്‍ വര്‍ക്കറായ ഹനീഷ്, ഹൂസ്റ്റനില്‍ ആര്‍.എന്‍ ആയ മരിയ. നാല് കൊച്ചുമക്കളുണ്ട്.
സഹോദരങ്ങള്‍: പരേതയായ മോളി ജോസഫ്, ഗ്രേസി ജേക്കബ്, പരേതനായ അലക്‌സ് വലിയമറ്റം (ഫിലാഡല്‍ഫിയ), മലയാളം പത്രം ചീഫ് എഡിറ്ററായിരുന്ന ലൂക്കോസ് പി. ചാക്കോ (ഹൂസ്റ്റണ്‍) ജോസഫ് വലിയമറ്റം, ബീന ജോബ് (ഹൂസ്റ്റണ്‍), മലയാളം പത്രം എക്‌സിക്യൂട്ടിവ് എഡിറ്ററായിരുന്ന ജേക്കബ് റോയ് (ന്യൂയോര്‍ക്ക്), മലയാളം പത്രം മാനേജിംഗ് എഡിറ്ററായിരുന്ന ജേക്കബ് വലിയമറ്റം (ന്യൂയോര്‍ക്ക്), റീന ടാജ് മാത്യു (ന്യു യോര്‍ക്ക്) തോമസ് കുട്ടി വലിയമറ്റം (ഫിലാഡല്‍ഫിയ) മിനി ബിജു (ഹൂസ്റ്റണ്‍).
സംസ്‌കാരം കൊച്ചിയില്‍.