ബിനോയി സെബാസ്റ്റ്യന്‍
ഹ്യൂസ്റ്റന്‍: ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ ശെമ്മാശനും ഹ്യൂസ്റ്റന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനി ദേവാലയ സ്ഥാപകാംഗവുമായ റവ. ഡീക്കന്‍ ടി.എസ്. വര്‍ഗീസ് (80) അന്തരിച്ചു. പത്തനംതിറ്റ ഓമല്ലൂര്‍ ചീക്കനാല്‍ താഴേതില്‍ ശാമുവേലിന്റെയും മേരിക്കുട്ടിയുടെയും മകനാണ്.
ഹ്യൂസ്റ്റന്‍ സാംസ്‌ക്കാരിക, ആത്മീയ, ജീവകാരുണ്യ രംഗങ്ങളില്‍ സമഗ്ര സംഭാവനകളര്‍പ്പിച്ച റവ. ടി.എസ് വര്‍ഗീസ് ഹ്യൂസ്റ്റന്‍ എക്യമെനിക്കന്‍ കൺവന്‍ഷന്‍ ആരംഭിക്കുതിനു നേതൃത്വമേകി. കൂടാതെ അതിഭദ്രാസന കൗൺസില്‍ മെമ്പര്‍, ദേവാലയ ട്രസ്റ്റി, ഹ്യൂസ്റ്റന്‍ മലയാളി അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് അംഗം തുടങ്ങിയ നിലകളിലും സ്തുത്യര്‍ഹമായ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
തിരുവല്ല പുല്ലാട് കൈപിലാലില്‍ കുടുംബാംഗം ഗ്രേസി വര്‍ഗീസാണ് സഹര്‍മ്മിണി. മക്കള്‍: വിജി, സില്‍വി, സിബില്‍.
ഇന്‍ഡ്യന്‍ പാര്‍ലമെന്റ് മുന്‍ സുരക്ഷമേധാവി കമാണ്ടര്‍ ടി.എസ്. സാമുവല്‍ (ഡല്‍ഹി), എ.ടി. സാമുവല്‍ സി.പി.എ (ഹ്യൂസ്റ്റന്‍), എലിയാമ്മ വര്‍ഗീസ് (എര്‍ണാകുളം), കുഞ്ഞമ്മ ബേബി (അടൂര്‍), എന്നിവര്‍ സഹോദരങ്ങളാണ്.
ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യെല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മീകത്വത്തില്‍ സംസ്‌ക്കാരം പിന്നീട്.