ഫിലഡല്‍ഫിയ : ഡോ. മാത്യു തോമസ് (മാത്തുക്കുട്ടി 73) ഫിലഡല്‍ഫിയയില്‍ അന്തരിച്ചു. ചെങ്ങന്നൂര്‍ മനൂര്‍ കുടുംബാംഗമാണ്. കുറിയന്നൂര്‍&ിയുെ;വടക്കേത്ത് ഡോ. വിനീത തോമസാണ് ഭാര്യ.
ഡോ. പ്രിയ മാത്യു മകളാണ്. മരുമകന്‍: സാം തരകന്‍ മാത്യു (മാളിയക്കല്‍, ചെങ്ങന്നൂര്‍). കൊച്ചുമക്കള്‍: റോഷന്‍, വിന്നി. (എല്ലാവരും ഫിലഡല്‍ഫിയ).
സഹോദരങ്ങള്‍: പരേതനായ ഡോ. തോമസ് വര്‍ഗീസ്, മനൂര്‍ തോമസ്, ആനി ചാക്കോ, പരേതനായ ഏബ്രഹാം തോമസ്.
പൊതുദര്‍ശം ജൂലൈ 28 ന് വൈകിട്ട് 6 മുതല്‍ 9 വരെ. ഫിലഡല്‍ഫിയ മാര്‍ത്തോമ്മാ പള്ളിയില്‍ (1085 Camp Hill Rd, Fort Washington, PA 19034)
ജൂലൈ 29 വെള്ളിയാഴ്ച രാവിലെ 9.30 ന് ഫിലഡല്‍ഫിയ മാര്‍ത്തോമ്മാ പള്ളിയില്‍ സംസ്‌കാര ശുശ്രൂഷ ആരംഭിക്കും, സംസ്‌കാരം ഉച്ചയ്ക്ക് 12ന് വൈറ്റ്മാര്‍ഷ് മെമ്മോറിയല്‍ പാര്‍ക്കില്‍. (1169 Limekiln Pike, Ambler, PA 19002)
നോര്‍ത്ത് അമേരിക്കന്‍ ആന്‍ഡ് യൂറോപ്പ് രൂപതാ ബിഷപ്പ് റവ.ഡോ.ഐസക് മാര്‍ ഫെലക്‌സിനോസ് എപ്പിസ്‌കോപ്പ ശുശ്രൂഷ നിര്‍വഹിക്കും.