ന്യൂയോര്‍ക്ക്: ഡോ. ഫാ. ആന്റണി തുണ്ടത്തില്‍ എംഎസ്ടി (യുഎസ്എ)യുടെ മാതാവ് മറിയാമ്മ കുര്യന്‍ തുണ്ടത്തില്‍ (93) അന്തരിച്ചു.
പരേതനായ ടി.ഒ. കുര്യന്റെ ഭാര്യയാണ് പരേത. സംസ്ക്കാരം ഓഗസ്റ്റ് മൂന്നിന് 11 മണിക്ക് സ്വവസതിയില്‍ ആരംഭിച്ച് രാമപുരം സെന്റ് ആഗസ്റ്റീന്‍സ് ഫൊറോനപള്ളി സെമിത്തേരിയില്‍ നടക്കും.
മറ്റു മക്കള്‍: ജോസഫ് സിറിയക് (തുണ്ടത്തില്‍ ഏജന്‍സീസ്, രാമപുരം), പോള്‍ കെ അഗസത്യന്‍ന്‍ (യുഎസ്എ), ജയിംസ് കുര്യന്‍ (യുഎസ്എ), ജോര്‍ജ്ജ് കുര്യാക്കോസ് (തുണ്ടത്തില്‍ സ്‌റ്റോര്‍സ്, രാമപുരം), ക്ലമന്റ് സിറിയക് (യുഎസ്എ), ഡോമിനി സിറിയക് (യുഎസ്എ), ഷേര്‍ളി പ്രിന്‍സ് (യുഎസ്എ), അലക്‌സ് കെ വിന്‍സന്റ് (യുഎസ്എ), ഷാന്റി മാത്യു (യുഎസ്എ), റിന്‍സി മാത്യു (യുഎസ്എ).
മരുമക്കള്‍: മേരിക്കുട്ടി ജോസഫ് (കാര്യപ്പുറം, രാമപുരം), സ്റ്റാന്‍സി അഗസ്ത്യന്‍ (എസ്എവി ബംഗ്‌ളാവ്, കുണ്ടറ, കൊല്ലം), മറിയമ്മ ജയിംസ് (നാല്പതില്‍ പുത്തന്‍കളം, കണ്ണാടി), ഗ്രേസി ജോര്‍ജ്ജ് (കോഴാംതടത്തില്‍, കടുത്തുരുത്തി), ബെറ്റി ക്‌ളമന്റ് (കൊച്ചുപറമ്പില്‍, വഴിത്തല), സെറിന്‍ ഡോമിനി (പേരൂക്കുന്നേല്‍, രാമപുരം), പ്രിന്‍സ് അബ്രാഹം (പാറ്റാനി, കുറവിലങ്ങാട്), മായ വിന്‍സന്റ് (കാവിലെ വീട്ടില്‍ പുത്തന്‍പുരയ്ക്കല്‍, എടത്വാ), സിബി മാത്യു (ശൌര്യാംമാക്കല്‍, കല്ലൂര്‍ക്കാട്), പോള്‍ ബിന്റോ മാത്യു (ഒറവച്ചാലില്‍, ഇലഞ്ഞി).