ഷിക്കാഗോ: പിറവം പൂഴിക്കുന്നേല്‍ പരേതനായ മാത്യുവിന്റെ (കൊച്ച്) മകന്‍ തൊമ്മന്‍ (തോമസ് കുട്ടി,62) ഷിക്കാഗോയില്‍ നിര്യാതനായി.
ചിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ ബോര്‍ഡ് മെമ്പറും, ആക്ടീവ് മെമ്പറുമായിരുന്നു.
ഭാര്യ വയനാട്, മീനങ്ങാടി കോലഞ്ചേരി കുടുംബാംഗം ബീന. മക്കള്‍: ഡോ.അശോക്, ആനന്ദ്, ക്യപ (ഡെന്റല്‍ വിദ്യാര്‍ത്ഥിനി) എല്ലാവരും അമേരിക്കയില്‍.
ഓഗസ്‌റ് 29 ഞായറാഴ്ച എല്‍മ്ഹര്‍സ്റ്റ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ പൊതു ദര്‍ശനത്തിനും ശൂശ്രൂഷയ്ക്ക് ശേഷം ഓഗസ്‌റ് 31 ചൊവ്വാഴ്ച ചാപ്പല്‍ ഹില്‍ ഗാര്‍ഡന്‍സ് വെസ്റ്റ് സെമിത്തേരിയില്‍ സംസ്കാരം.