ഏറ്റുമാനൂർ: കെപിസിസി മുൻ അംഗവും ടിപ്സി ഹോട്ടൽ മുൻ മാനേജിങ് പാർട്നറുമായിരുന്ന ജോർജ് തോമസ് താന്നിക്കൽ (കൊച്ച്–82) അന്തരിച്ചു. സംസ്കാരം നാളെ 3ന് ഏറ്റുമാനൂർ ക്രിസ്തുരാജാ പള്ളിയിൽ.
കോട്ടയം ഡിസിസി വൈസ് പ്രസിഡന്റ്, ഏറ്റുമാനൂർ കോഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതിയംഗം, പഞ്ചായത്ത് മുൻ അംഗം, ഐഎൻടിയുസി ബ്ലോക്ക് പ്രസിഡന്റ് തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: കുറിച്ചിത്താനം വടക്കേടത്ത് റോസിലി ജോർജ്.
മക്കൾ: വിമി ജോർജ്, വിഭാ പ്രകാശ് ജോസഫ് (യുഎസ്). മരുമക്കൾ: അന്തിനാട് പുതിയിടം ഡോണി ഏബ്രഹാം (കേരള കോൺഗ്രസ് എം മണ്ഡലം സെക്രട്ടറി), പ്രകാശ് ജോസഫ് പൗവ്വത്തിക്കുന്നേൽ വലിയകണ്ടത്തിൽ മല്ലപ്പള്ളി (യുഎസ്,-ഫോമാ നാഷണൽ കമ്മിറ്റി അംഗം).