ഹാമിൽട്ടൺ: കോട്ടയം എസ് എച്ചു മൗണ്ട് നെടുംചിറ പരേതനായ കെ എം മാത്യു (മാത്തുക്കുട്ടി) -വിന്റെ ഭാര്യ മേരി മാത്യു ( 89 വയസ്സ്) കാനഡയിലെ ഹാമിൽട്ടൺ ജനറൽ ഹോസ്പിറ്റലിൽ ബന്ധുമിത്രാദികളുടെ സാന്നിധ്യത്തിൽ അന്തരിച്ചു.
മക്കൾ: സുരേഷ് & മിനി ( പുത്തൻപുരക്കൽ, റാന്നി), സുധീപ് & ജോജി(ആനക്കല്ലമലയിൽ, പെരിക്കല്ലൂർ), ജോസ് & ഷൈനി (ആറൊന്നിൽ , റാന്നി ),തോമസ് (തൊമ്മച്ചൻ).
കൊച്ചു മക്കൾ: മെറിൻ, നിഷാദ്, മാത്യു, മെലിസ്സ, അരുൺ, അലെൻ, റൂബൻ, റൂബി, നോയൽ, മെലിന
കോട്ടയം കുമരകം മേലുവള്ളിൽ കുടുംബാംഗമാണ് പരേത.
ആഗസ്റ്റ് 28 ഞായറാഴ്ച വൈകുന്നേരം 4 മുതൽ 8 വരെ ഒന്റാറിയോ അങ്കാസ്റ്ററിലുള്ള ഡോഡ്‌സ്‌വർത് ആൻഡ് ബ്രൗൺ ഫ്യൂണറൽ ഹോമിൽ (Dodsworth & Brown Funeral Home, Ancaster, Ontario.) മൃതദേഹം പൊതുദർശനത്തിന് വെക്കുന്നതാണ്.
മൃതസംസ്ക്കാര ശുശ്രൂഷകൾ ആഗസ്റ്റ് 29 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഹാമിൽട്ടണിലുള്ള അനൂൻസിയഷൻ ഓഫ് ഔർ ലോഡ് (Annunciation of Our Lord Church, Hamilton, Ontario) ചർച്ചിൽ നടക്കും.