കോഴഞ്ചേരി: പുന്നയ്ക്കാട് പുത്തേത്ത് കോട്ടൂരേത്ത് ജേക്കബ് ജോണ്‍ (ജെയിംസ്-69) നിര്യാതനായി. ഭൗതിക ശരീരം സെപ്റ്റംബര്‍ ഒന്നാം തീയതി വ്യാഴാവ്ച രാവിലെ ഒമ്പത് മണിക്ക് ഭവനത്തില്‍ കൊണ്ടുവരും.

1.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്കും പുന്നയ്ക്കാട് ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ പള്ളിയിലെ ശുശ്രൂഷയ്ക്കും ശേഷം മൂന്ന് മണിക്ക് സംസ്‌കാരം നടത്തും.
വൃന്ദാവനം കോട്ടയില്‍ കുടുംബാംഗമായ ശോശാമ്മ ജേക്കബ് ആണ് ഭാര്യ.
മക്കള്‍ & മരുക്കള്‍: ബിന്നി & സിന്നി (ഖത്തര്‍), റിന്നി & ലീന (ന്യൂയോര്‍ക്ക്), ലിന്നി & റോബിന്‍ (ഡാളസ്).