Sunday, September 24, 2023

HomeObituaryഅന്നമ്മ നൈനാൻ ഫ്ലോറിഡയിൽ അന്തരിച്ചു

അന്നമ്മ നൈനാൻ ഫ്ലോറിഡയിൽ അന്തരിച്ചു

spot_img
spot_img

ഫ്ലോറിഡാ : അന്നമ്മ നൈനാൻ (90) ഫ്ലോറിഡയിൽ അന്തരിച്ചു. തിരുവല്ല ഇരവീപേരൂരിൽ തറയശ്ശേരിയിൽ കുടുംബമാണ്. ഭർത്താവ് പരേതനായ പാസ്റ്റർ കെ. എം. നൈനാൻ ഗാനരചയിതാവ് പേരിശ്ശേരി മത്തായിച്ചന്റെ മകനാണ്. മക്കൾ : പാസ്റ്റർ സാം നൈനാൻ, മാത്യു നൈനാൻ. മരുമക്കൾ : റിഫയ്നാ, മേഴ്സി.

കേരളത്തിലും വടക്കേ ഇന്ത്യയിലും ക്രൈസ്തവ ശുശ്രൂഷയ്ക്കുവേണ്ടി പ്രവർത്തിച്ചിരുന്ന ദമ്പതികളായിരുന്നു പാസ്റ്റർ കെ. എം. നൈനാനും സിസ്റ്റർ അന്നമ്മയും. ഭർത്താവിന്റെ മരണശേഷം സിസ്റ്റർ അന്നമ്മ നൈനാൻ ഫുൾ ഗോസ്പൽ ഇന്ത്യ ചർച്ചിന്റെ നേതൃത്വം ഏറ്റെടുത്തു. പ്രഭാഷക, എഴുത്തുകാരി എന്നീ നിലകളിൽ പ്രസിദ്ധയാണ്. അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരാണ്.

മെമ്മൊറിയൽ സർവീസ് ഓഗസ്റ്റ് 25 വെള്ളിയാഴ്ച വൈകീട്ട് 6.30നും സംസ്ക്കാര ശുശ്രൂഷ ശനിയാഴ്ച 9 മണിക്കും ലയ്ക്ക് ലാൻഡ് ഐപിസി സഭയിൽ വച്ചു നടത്തും. വിലാസം : 4525 ക്ലബ് – ഹൗസ് റോഡ്, ലെയ്ക്ക് ലാൻഡ്, ഫ്ലോറിഡാ –33812.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ സാം നൈനാൻ – 813 967 3099

വാർത്ത ∙ ജോയി തുമ്പമൺ

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments