ഉഴവൂർ: മൂലക്കാട്ട് പരേതരായ എസ്തപ്പാൻ-അച്ചാമ്മ മകൻ പ്രൊഫ്. എം.എസ്. തോമസ് (70) നിര്യാതനായി. പരേതൻ ഉഴവൂർ സെന്റ്. സ്റ്റീഫൻസ് കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പ് തലവനായിരുന്നു.
എം.ജി. യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചേർസ് അസോസിയേഷൻ സെക്രട്ടറി, കേരള യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, കോട്ടയം ഡിസ്ട്രിക്ട് സ്പോർട്സ് കൗൺസിൽ അംഗം, എം.ജി. യൂണിവേഴ്സിറ്റിയുടെ നിരവധിയായ കായികമത്സരങ്ങളിൽ ടീം മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .
സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ കോയമ്പത്തൂർ, സെന്റ് ജോസഫ് ഹൈസ്കൂൾ തിരുവനന്തപുരം എന്നീ സ്ഥാപനങ്ങളിലും അധ്യാപകനായിരുന്നു. മൃതദേഹം 29നു(ചൊവ്വാ) വൈകുന്നേരം 5 മണിക് വസതിയിൽ കൊണ്ടുവരുന്നതും, മൃതുസംസ്കാര ശ്രുശ്രൂഷകൾ 30ന് (ബുധൻ) രാവിലെ 9.30ന് വീട്ടിൽ ആരംഭിച്ചു ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിൽ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ടിന്റെ കാർമ്മികത്വത്തിൽ നടത്തുന്നതുമാണ്.
ഭാര്യ: ആൻസി(റിട്ട. അദ്ധ്യാപിക, O.L.L.H.S.S. ഉഴവൂർ )ഒടയഞ്ചാൽ ചിറക്കൽ കുടുംബാംഗമാണ്. മക്കൾ: മീനു(U.K), സ്റ്റീവൻസൺ(ബിസിനസ്). മരുമക്കൾ: സോണി മൂശാരിയിൽ, മരീന മഠത്തിൽ.
സഹോദരങ്ങൾ: മാത്യു, എൽസമ്മ കിഴക്കനടിയിൽ, ഡോ.ജോൺ, ജോസഫ്(USA), അന്നമ്മ ചരളേൽ, സ്റ്റീഫൻ, സണ്ണി(Ireland)