Sunday, October 2, 2022

HomeObituaryഫാ. ജയിംസ് നടുവിലേക്കുറ്റ് സിഎംഐ അന്തരിച്ചു

ഫാ. ജയിംസ് നടുവിലേക്കുറ്റ് സിഎംഐ അന്തരിച്ചു

spot_img
spot_img

കോട്ടയം: സിഎംഐ സന്യാസസമൂഹത്തിന്റെ കോട്ടയം സെന്റ് ജോസഫ് പ്രവി ശ്യയിലെ പുതുപ്പള്ളി സെന്റ് ആന്റണീസ് ആശ്രമാംഗമായ ഫാ. ജയിംസ് നടുവിലേക്കുറ്റ് (79) അന്തരിച്ചു. സംസ്‌കാരം നാളെ 2.30 ന് കുര്യനാട് സെന്റ് ആന്‍സ് ആശ്രമദേവാലയത്തില്‍ കാഞ്ഞിരത്താനം നടുവിലേക്കുറ്റ് ചാക്കോ – അന്നക്കുട്ടി ദന്പതികളുടെ മകനാണ്.

1971 ജനുവരി മൂന്നിനു പൗരോഹിത്യം സ്വീകരിച്ച ജയിംസ് അച്ചന്‍ 1977 -ല്‍ ജര്‍മനി ബോക്കാം യൂണിവേഴ്‌സിറ്റിയില്‍ നിന്നും തിയോളജിയില്‍ ഡോക്ടറേറ്റ് നേടി. ആലപ്പുഴ ജീവധാരയുടെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച അച്ചന്‍ പുതുപ്പള്ളി, കോട്ടയം പ്രൊവിന്‍ഷ്യല്‍ ഹൗസ് എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്.

1998 ല്‍ ഇന്റര്‍ റിലീജിയസ് ഡയലോഗ് സെന്റര്‍ (സ്‌നേഹവാണി) അടിച്ചിറയില്‍ സ്ഥാപിക്കുകയും അതിന്റെ ഡയറക്ടറായി ദീര്‍ഘകാലം പ്രവര്‍ത്തിക്കുകയും ചെയ്തു. സഹോദരങ്ങള്‍: കുര്യന്‍, ത്രേസ്യാമ്മ, ഏലിയാമ്മ, മേരിക്കുട്ടി .

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments