ഒളശ്ശ: പടവത്തില്‍ പി.റ്റി തോമസ് (രാജു -72) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച (05.09.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഒളശ്ശ സെന്റ് ആന്റണീസ് ക്നാനായ പളളിയില്‍. ഭാര്യ: കൈപ്പുഴ ചാമക്കാലയില്‍ പരേതയായ എല്‍സമ്മ (ആലിസ്).
മക്കള്‍: ഹാരിസ്, ഹെനി, എബി. മരുമക്കള്‍: സോനു (കല്ലിടുക്കില്‍), സുഭാഷ് (കണ്ണാലയില്‍), മിതു (കുടുംബകുഴിയില്‍).
സഹോദരങ്ങള്‍: ആന്റണി തോമസ് (റിട്ട. എല്‍. ഐ. സി ഓഫീസര്‍ ), പരേതനായ ജോസഫ് തോമസ്, ആനി (എട്ടുപറയില്‍ ), ജോണ്‍ തോമസ്, പരേതയായ ഷീല, സ്റ്റീഫന്‍ തോമസ്, മേയമ്മ (വലിയപറമ്പില്‍ ), അജി. പരേതന്‍ പടവത്തില്‍ ഇന്‍ഡസ്ട്രീസ്, ഒളിമ്പിയ സ്റ്റീല്‍സ്, ജാസ് ഇന്‍ഡസ്ട്രീസ് എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് പാര്‍ട്ണറാണ്.