Tuesday, September 27, 2022

HomeObituaryഫാ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ (90): ചങ്ങനാശേരി

ഫാ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ (90): ചങ്ങനാശേരി

spot_img
spot_img

ചങ്ങനാശേരി അതിരൂപതാംഗമായ ഫാ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ (90) അന്തരിച്ചു. സംസ്കാരശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ 9.30ന് ആലപ്പുഴ കരുവാറ്റയിലുള്ള വസതിയില്‍ ആരംഭിക്കും. തുടര്‍ന്നു 10.30ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ കരുവാറ്റ സെന്‍റ് ജോസഫ്‌സ് പള്ളിയില്‍ മൃതദേഹം സംസ്കരിക്കും.

കരുവാറ്റ കണ്ടത്തിപ്പറന്പില്‍ തോമസ്-ത്രേസ്യ ദന്പതികളുടെ മകനാണ്. 1963 – ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1971 മുതല്‍ 2007വരെ അമേരിക്കയില്‍ സേവനം ചെയ്ത ഫാ.ജോസഫ് കണ്ടത്തിപ്പറന്പില്‍ കരുമാടിയില്‍ അസിസ്റ്റന്‍റ്, പാറേല്‍പള്ളിയില്‍ അസോസിയേറ്റ് വികാരി, കടയനിക്കാട് വിമല പൂവര്‍ ഹോമില്‍ ചാപ്ലൈന്‍ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചു.

സഹോദരങ്ങള്‍: ഏലിയാമ്മ വര്‍ഗീസ് , ലില്ലിക്കുട്ടി ജോസഫ്, റോസമ്മ ജോസഫ്, പരേതരായ ജോര്‍ജ് തോമസ്, തോമസ് തോമസ്, ആന്റണി തോമസ്, ചെറിയാന്‍ തോമസ്, മറിയാമ്മ മാത്യു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments