തിരുവല്ല : പ്രമുഖ സാമൂഹ്യപ്രവർത്തകനും, കേരളാ കോൺഗ്രസ് (ജോസഫ്) വിഭാഗം നേതാവുമായിരുന്ന തിരുവല്ലയിലെ പരസ്യ സ്ഥാപനമായ Lankas Advertiser’s ഉടമ ജോൺ ജോർജ്ജ് ലങ്കാഗിരി (65) (ബിജു ലങ്കാഗിരി ) അന്തരിച്ചു. തിരുവനന്തപുരം രാമനാട്ട് വീട്ടിൽ രാജി ജോനാണു ഭാര്യ.
സംസ്കാരം ഒക്ടോബർ 31 വ്യാഴാഴ്ച മൂന്നിന് തിരുവല്ല സെന്റ് തോമസ് (Scs) മാർത്തോമ്മ പള്ളിയിൽ.ഭൗതിക ശരീരം വ്യാഴാഴ്ച്ച രാവിലെ എട്ടിന് ഭവനത്തിൽ കൊണ്ടുവരുന്നതും ഉച്ചയ്ക്ക് ഒന്നിന് ഭവനത്തിലെ ശുശ്രൂഷ ആരംഭിക്കുന്നതും തുടർന്ന് പള്ളിയിൽ കൊണ്ടുവരുന്നതും മൂന്നു മണിക്ക് സംസ്കാര ശുശ്രുഷ നടക്കുന്നതും മാണ്
കേരള കോൺഗ്രസ്സ് (ജോസഫ്) വിഭാഗം സംസ്ഥാന ഉന്നതാധികാര സമിതിയംഗം, ഹോർട്ടികൾച്ചറൽ ഡവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റ്,റോട്ടറി ക്ലബ് തിരുവല്ല ഈസ്റ്റ് ട്രഷറാർ,മാർത്തോമ്മ യുവജനസഖ്യം മൂൻ കേന്ദ്ര ട്രഷറാർ, തിരുവല്ല YMCA മുൻ പ്രസിഡന്റ്, തിരുവല്ല മുൻസിപ്പൽ മുൻകൗൺസിലർ, യൂത്ത്ഫ്രണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, തിരുവല്ല ഈസ്റ്റ് റോട്ടറി ക്ലബ് മുൻ പ്രസിഡന്റ്, മാർത്തോമ്മ സഭ പ്രതിനിധി മണ്ഡലാംഗം എന്നീ നിലകളിലും പ്രവർത്തിച്ചു
വാർത്ത: തോമസ് റ്റി ഉമ്മൻ