Friday, March 29, 2024

HomeObituaryജോൺ തോമസ് മേലെതോപ്പിൽ ഡിട്രോയിറ്റിൽ അന്തരിച്ചു

ജോൺ തോമസ് മേലെതോപ്പിൽ ഡിട്രോയിറ്റിൽ അന്തരിച്ചു

spot_img
spot_img

അലൻ ചെന്നിത്തല

മിഷിഗൺ: റാന്നി ഉദിമൂട് മേലെതോപ്പിൽ കുടുംബാംഗമായ ജോൺ തോമസ് (ജോയ്-83) ഡിട്രോയിറ്റിൽ അന്തരിച്ചു. ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ അമേരിക്കയിൽ എത്തിയ ആദ്യകാല പ്രവാസികളിൽ ഒരാളാണ് ജോൺ തോമസ്. ചെന്നൈ ഹിന്ദുസ്ഥാൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട്, മഹാരാഷ്ട്ര യൂത്ത്‌മാൾ യൂണിയൻ ബിബ്ലിക്കൽ സെമിനാരി എന്നിവിടങ്ങളിൽ നിന്നും തിയോളജിയിൽ ബിരുദവും സാൻഫ്രാൻസിസ്കോ ഗോൾഡൻ ഗേറ്റ് സെമിനാരിയിൽ നിന്ന് റിലീജിയസ് എഡ്യൂക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഡിട്രോയ്റ്റിലെ ആദ്യ ആത്മീയ കൂട്ടായ്‌മയായ ഡിട്രോയിറ്റ് പ്രയർ ഫെലോഷിപ്പിന്റെ സ്ഥാപകരിൽ ഒരാളാണ് പരേതനായ ജോൺ തോമസ്. മിഷിഗണിലെ വിവിധ ആശുപത്രികളിൽ ചാപ്ലയിൻ ആയി സേവനം അനുഷ്ടിച്ചു വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. പൊതുദർശനം നവംബർ 4 വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതൽ ലിവോണിയ ഹാരി ജെ വിൽ ഫ്യൂണറൽ ഹോമിൽ. ശവസംസ്കാര ശുശ്രൂഷകൾ നവംബർ 5 ശനിയാഴ്ച രാവിലെ 10 മണിക്ക് ക്ലാരേൻസ്‌വിൽ യുണൈറ്റഡ് മെതഡിസ്റ്റ് പള്ളിയിലും ഗ്ലെൻ ഏദെൻ സെമിത്തേരിയിലും വെച്ചു നടക്കും. തടിയൂർ പൂഴിക്കാലയിൽ കുടുംബാംഗമായ ആലീസ് തോമസാണ് പത്നി. മക്കൾ: ജെയ്‌സൺ തോമസ്, ജെസ്സി തോമസ്, ജെഫ്രി തോമസ് മരുമക്കൾ: ആൻഡ്രിയ തോമസ്, റേച്ചൽ തോമസ്, ഷീജ തോമസ് കൊച്ചുമക്കൾ: റെയ്ന്ന, അലൈന, ഗബ്രിയേൽ, പ്രിയ, ജോഷ്വ, ജോനാതൻ, ജോസയ, സെറീന, എലിസബത്ത്, സോഫിയ സഹോദരങ്ങൾ: ശോശാമ്മ തോമസ്, അന്നമ്മ എബ്രഹാം, എം റ്റി തോമസ്, പരേതരായ റെയ്‌ച്ചൽ തോമസ്, ഏബ്രഹാം തോമസ്, മേരി മാത്യു, തങ്കമ്മ തോമസ്. കൂടുതൽ വിവരങ്ങൾക്ക് ജെയ്‌സൺ തോമസ് 512-589-0710.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments