കോട്ടയം:ചെറിയപള്ളി മഹായിടവക മുൻ മാനേജിങ് കമ്മിറ്റി അംഗവും വെള്ളാപ്പള്ളി പാർക് ലെയ്ൻ റസിഡന്റസ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ വേലംപറമ്പിൽ ജിമ്മി ഇട്ടിച്ചെറിയ (49) അന്തരിച്ചു.
എസ്ബിഐ റിട്ട. ഉദ്യോഗസ്ഥരായ വി.ഐ.ഇട്ടിച്ചെറിയായുടെയും(ചെറിയപള്ളി മുൻ ട്രസ്റ്റി), സാറാമ്മയുടെയും മകനാണ്. ഭാര്യ: ഒറ്റപ്പാലം കുന്നക്കാട്ട് ബീന മാത്യു (അയ്യർ ആൻഡ് ചെറിയാൻ അസോഷ്യേറ്റ്‌സ് ചാർട്ടേഡ് അക്കൗണ്ടന്റ്). മകൻ: ആൽബിൻ ജെ.ഇട്ടിച്ചെറിയ.
മൃതദേഹം 15 വൈകുന്നേരം 5ന് ജറുസലം മാർത്തോമ്മാ പള്ളിയ്ക്ക് സമീപം (പാർക് ലെയ്ൻ) വസതിയിൽ കൊണ്ടുവരും. സംസ്‌കാരം 16 വെള്ളിയാഴ്ച 3ന് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം 4ന് പുത്തൻപള്ളിയിൽ.