Friday, March 29, 2024

HomeScience and Technologyശക്തിയേറിയ സൗരക്കാറ്റ് ഭൂമിയിലേക്ക്: പ്രത്യാഘാതങ്ങള്‍ക്ക് സാധ്യത

ശക്തിയേറിയ സൗരക്കാറ്റ് ഭൂമിയിലേക്ക്: പ്രത്യാഘാതങ്ങള്‍ക്ക് സാധ്യത

spot_img
spot_img


കാലിഫോര്‍ണിയ : ഫെബ്രുവരി 9, 10 തീയതികളില്‍ സൗരക്കൊടുങ്കാറ്റിന് സാധ്യതയെന്ന് ബഹിരാകാശ ഗവേഷകര്‍. സൂര്യനില്‍ നിന്നും വലിയ തോതില്‍ പുറന്തള്ളപ്പെടുന്ന ഊര്‍ജശ്രേണികളാല്‍ ഭൂമിയില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.

സൗരക്കാറ്റിനെ തുടര്‍ന്ന് ഭൂമിയുടെ പുറമേയുള്ള അന്തരീക്ഷം ചൂടുപിടിക്കുകയും ഇത് കൃത്രിമോപഗ്രഹങ്ങളെ ബാധിക്കുകയും ചെയ്യും.

ജി‌പി‌എസ്, മൊബൈല്‍ ഫോണ്‍ സിഗ്നലുകള്‍, സാറ്റലൈറ്റ് ടിവി ചാനലുകളില്‍ തടസ്സമുണ്ടായേക്കും. വൈദ്യുത ട്രാന്‍സ്ഫോര്‍മറുകളെയും ബാധിച്ചേക്കുമെന്നും സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ സ്‌പേസ് സയന്‍സസിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

മണിക്കൂറില്‍ 21,60,000 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിക്ക് സമീപത്ത് കൂടി സൂര്യനില്‍ നിന്നുള്ള പുറന്തള്ളലുകള്‍ കടന്ന് പോകുമെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രത്യക്ഷത്തില്‍ അപകടം ഉണ്ടാക്കിയേക്കില്ല. എന്നാല്‍ ചെറിയ തോതിലുള്ള ഭൗമ കാന്തിക കൊടുങ്കാറ്റിന് കാരണമായേക്കാം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments