Thursday, December 5, 2024

HomeScience and Technologyഭൂമിയെ ലക്ഷ്യമാക്കി ഭീമന്‍ ഛിന്നഗ്രഹം വരുന്നുവെന്ന് നാസ

ഭൂമിയെ ലക്ഷ്യമാക്കി ഭീമന്‍ ഛിന്നഗ്രഹം വരുന്നുവെന്ന് നാസ

spot_img
spot_img

ഭീമന്‍ ഛിന്നഗ്രഹം 388945 (2008 TZ3) തിങ്കളാഴ്ച പുലര്‍ച്ചെ 2.48 ന് ഭൂമിക്കടുത്തെത്തുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്ട്രേഷന്‍ (നാസ) മുന്നറിയിപ്പ് നല്‍കി.

ഛിന്നഗ്രഹത്തിന് 1,608 അടി വീതിയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

ഇതിന് ഈഫല്‍ ടവറിനേക്കാളും സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെക്കാളും ഉയരമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബഹിരാകാശ പാറ ഭൂമിയില്‍ പതിച്ചാല്‍ വന്‍ നാശമാണ് വിതക്കുക. അതേസമയം ഛിന്നഗ്രഹം 2.5 ദശലക്ഷം മൈല്‍ അകലെ നിന്ന് നമ്മെ കടന്നുപോകുമെന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. ഇത് വലിയ ദൂരമാണെന്ന് തോന്നുമെങ്കിലും ബഹിരാകാശത്തിന്റെ കാര്യത്തില്‍ അങ്ങനെയല്ല. അതുകൊണ്ട് നാസ ഇതിനെ “അടുത്ത സമീപനം” എന്നാണ് വിളിക്കുന്നത്.

ഛിന്നഗ്രഹം 388945 ഭൂമിയെ ലക്ഷ്യമാക്കി വരുന്നത് ഇതാദ്യമല്ലെന്നും 2020 മെയ് മാസത്തില്‍ അത് ഭൂമിയുടെ 1.7 ദശലക്ഷം മൈല്‍ അകലെ കടന്നുപോയിട്ടുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഓരോ രണ്ട് വര്‍ഷത്തിലും സൂര്യനെ വലയം ചെയ്യുമ്ബോള്‍ ഛിന്നഗ്രഹം ഭൂമിക്ക് സമീപം കടന്നുപോകാറുണ്ടെന്നും ശാസ്ത്രജ്ഞര്‍ കൂട്ടിച്ചേര്‍ത്തു.

2024 മെയ് മാസത്തില്‍ ഛിന്നഗ്രഹം ഭൂമിക്ക് 6.9 ദശലക്ഷം മൈല്‍ അകലത്തില്‍ കടന്നുപോകാന്‍ സാധ്യതയുണ്ടെന്നാണ് ശാസ്ത്ര ലോകത്തിന്റെ കണക്കുകൂട്ടല്‍. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments