Friday, April 19, 2024

HomeScience and Technology78 കിലോ മാലിന്യം ശൂന്യാകാശത്തേക്ക് തള്ളി അന്താരാഷ്‌ട്ര ബഹിരാകാശ നിലയം

78 കിലോ മാലിന്യം ശൂന്യാകാശത്തേക്ക് തള്ളി അന്താരാഷ്‌ട്ര ബഹിരാകാശ നിലയം

spot_img
spot_img

ന്യൂയോര്‍ക്ക്: ഭൂമിയെ മലിനമാക്കിയ മനുഷ്യന്‍ ബഹിരാകാശവും മാലിന്യത്താൽ നിറയ്‌ക്കുന്നു.

ലോകരാഷ്‌ട്രങ്ങള്‍ സംയുക്തമായി നിര്‍മ്മിച്ചിരിക്കുന്ന ബഹിരാകാശ നിലയമാണ് മാലിന്യത്തെ പുറന്തള്ളിയത്.

ISS Research on Twitter: “For the first time, the Nanoracks Bishop Airlock has helped take out the trash from the @Space_Station! ~172 pounds of waste was sent to burn up on reentry this past weekend. The trash included packing materials, dirty crew clothing and used office supplies. 🗑️ https://t.co/52VTyw0G7y” / Twitter

78 കിലോ മാലിന്യമാണ് ഒരു വലിയ കെട്ടാക്കി ബഹിരാകാശ നിലയത്തില്‍ നിന്ന് ശൂന്യാകാശത്തേക്ക് വലിച്ചെറിഞ്ഞത്. നിലയത്തിന്റെ പ്രത്യേക പുറന്തള്ളല്‍ വാതിലുള്ള ബിഷപ്പ് എയര്‍ലോക് -ലൂടെ ശക്തമായ മര്‍ദ്ദത്തിലൂടെയാണ് കിലോമീറ്ററുകള്‍ ദൂരത്തിലേയ്‌ക്ക് മാലിന്യത്തെ തള്ളിയത്.

നാസയുടെ ജോണ്‍സന്‍ സ്‌പേസ് സെന്ററും സ്വകാര്യ സ്ഥാപനമായ നാനോറോക്‌സും സംയുക്തമായാണ് മാലിന്യം നിറച്ച്‌ തള്ളാനാകുന്ന പ്രത്യേക തരം സഞ്ചി ബഹിരാകാശ ത്തിനായി തന്നെ രൂപപ്പെടുത്തിയത്. ഭാവിയില്‍ എല്ലാ ബഹിരാകാശ നിലയങ്ങള്‍ക്കും ഉപയോഗിക്കാവുന്ന സംവിധാനമാണിത് .

ഇത് ആദ്യമായാണ് ബിഷപ് എയര്‍ലോക് സംവിധാനത്തിലൂടെ മാലിന്യം പുറന്തള്ളുന്നത്. എന്നാല്‍ ഇത് തുടക്കം മാത്രമാണ്. കൂടുതല്‍ ഫലപ്രദമായ സംവിധാനം ഗവേഷണ ഘട്ടത്തിലാ ണെന്നും ഇതിന്റെ വിജയം ആവേശം നല്‍കുന്നുവെന്നും നാനോ റോക്‌സ് മേധാവി ഡോ. അമേലാ വില്‍സണ്‍ പറഞ്ഞു.

ബഹിരാകാശ നിലയങ്ങളിലെ കുമിഞ്ഞുകൂടുന്ന എല്ലാത്തരം മാലിന്യങ്ങളേയും സംസ്‌ക്കരിച്ച ശേഷമാണ് പ്രത്യേക ബാഗില്‍ നിറച്ച്‌ പ്രത്യേക മര്‍ദ്ദത്തില്‍ അമര്‍ത്തിയൊതുക്കിയ ശേഷം പുറന്തള്ളുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments