മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവച്ച ഒരു ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമാകുന്നത്.
ചൊവ്വയില്‍ നിന്നും എടുത്ത ഭൂമിയുടെ ചിത്രമാണിത്. ക്യൂരിയോസിറ്റി എന്ന പേജില്‍ വന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ആനന്ദ് മഹീന്ദ്ര റീട്വീറ്റ് ചെയ്തത്.
മനോഹരമായ അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചിരിക്കുന്നത്.
ക്യൂരിയോസിറ്റി പേജില്‍ പറയുന്നതിങ്ങനെ ‘ അത്ഭുതപ്പെടുത്തുന്ന ഈ ചിത്രം യഥാര്‍ത്ഥത്തില്‍ എടുത്തത് ചൊവ്വയില്‍ നിന്നാണ്. ചൊവ്വ ഗ്രഹത്തില്‍ നിന്നും ചെറിയ വെളുത്ത പൊട്ട് പോലെ കാണുന്നത് നമ്മുടെ പ്രിയപ്പെട്ട ഭൂമിയാണ്’ എന്നും പറയുന്നു. ഈ ചിത്രം നമ്മളെ പഠിപ്പിക്കുന്നത് ഒരേ ഒരു കാര്യമാണ്. അത് വിനയത്തെക്കുറിച്ചാണ് എന്ന കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ഇത് റീട്വീറ്റ് ചെയ്തിരിക്കുന്നത്.