Thursday, March 28, 2024

HomeScience and Technologyചന്ദ്രനിലേക്ക് കുതിക്കാൻ നാസയുടെ എസ്.എല്‍.എസ് റോക്കറ്റ്

ചന്ദ്രനിലേക്ക് കുതിക്കാൻ നാസയുടെ എസ്.എല്‍.എസ് റോക്കറ്റ്

spot_img
spot_img

വാഷിങ്ടണ്‍: ചന്ദ്രന്‍ ലക്ഷ്യമിട്ട് നാസയുടെ റോക്കറ്റ് ‘സ്പേസ് ലോഞ്ച് സിസ്റ്റം’ (എസ്.എല്‍.എസ്) 29ന് കുതിക്കുമെന്ന് കണക്കുകൂട്ടല്‍.

കെന്നഡി ബഹിരാകാശ നിലയത്തില്‍നിന്ന് യാത്രികര്‍ ഇല്ലാതെയാകും റോക്കറ്റ് പുറപ്പെടുക. തുടര്‍ യാത്രകളില്‍ മനുഷ്യരും യാത്രയാകും. മനുഷ്യനെ വഹിച്ച്‌ 2024ല്‍ ആര്‍ടെമിസ് 2 യാത്രയാകുമെന്നും അടുത്തഘട്ടത്തില്‍ വനിതകള്‍ കൂടി യാത്രികരായുണ്ടാകുമെന്നും നാസ അറിയിച്ചു.

ആഗസ്റ്റ് 29ന് വിക്ഷേപിക്കാനായില്ലെങ്കില്‍ സെപ്റ്റംബര്‍ രണ്ടിനോ അഞ്ചിനോ ആകും പുറപ്പെടുക. ചന്ദ്രനിലിറങ്ങുന്ന പേടകം തിരിച്ച്‌ കാലിഫോര്‍ണിയയില്‍നിന്ന് മാറി പസഫിക് സമുദ്രത്തിലാകും ഇറക്കുക. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ കൂടി സഹകരണത്തോടെയാണ് ദൗത്യം.

മനുഷ്യന്‍ അവസാനമായി ചന്ദ്രനിലെത്തിട്ട് അഞ്ചു പതിറ്റാണ്ട് പൂര്‍ത്തിയാകാനിരിക്കെയാണ് നാസയുടെ പുതിയ ദൗത്യം.

1972ല്‍ മനുഷ്യനെയും വഹിച്ച്‌ യാത്ര നടത്തിയ അപ്പോളോ 17ന്റെ 50ാം വാര്‍ഷികം ഡിസംബറില്‍ ആഘോഷിക്കാനിരിക്കുകയാണ്. ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാകുന്നതോടെ 2030ലോ തൊട്ടുടനോ ചൊവ്വയിലേക്കും മനുഷ്യനെ അയക്കാനാകുമെന്ന് നാസ കണക്കുകൂട്ടുന്നു.

എസ്.എല്‍.എസിനു സമാനമായി അമേരിക്കന്‍ സംരംഭകനായ ഇലോണ്‍ മസ്ക് ‘സ്റ്റാര്‍ഷിപ്’ എന്ന പേരില്‍ സ്വന്തമായി നിര്‍മിക്കുന്ന റോക്കറ്റ് കൂടി നാസ ദൗത്യങ്ങളില്‍ പങ്കാളിയാകും. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments