ന്യൂയോര്‍ക്ക്: ടെക് ഭീമനായ ആപ്പിള്‍ കമ്ബനിയുടെ ആദ്യകാല കമ്ബ്യൂട്ടര്‍ ലേലത്തില്‍ വിറ്റു. ഏകദേശം 5.4 കോടി രൂപയ്ക്കാണ് ആപ്പിള്‍ 1 പ്രോട്ടോടൈപ്പ് കമ്ബ്യൂട്ടർ ലേലത്തില്‍ വിറ്റുപോയത്.
ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സ് 1976ല്‍ വ്യവസായിയായ പോള്‍ ടെറലിനു മുന്നില്‍ പ്രദര്‍ശിപ്പിച്ച കമ്ബ്യൂട്ടറാണ് ആപ്പിള്‍ 1. കാലിഫോര്‍ണിയയില്‍, ലോകത്തിലെ ആദ്യ കമ്ബ്യൂട്ടര്‍ ഷോറൂമുകളില്‍ ഒന്നായ ദ ബൈറ്റ് ഷോപ്പ് എന്ന സ്ഥാപനം നടത്തുകയായിരുന്നു അന്ന് പോള്‍. എന്നാല്‍ ഇന്ന്, ലോകത്തിലെ ഏറ്റവും വലിയ കമ്ബ്യൂട്ടര്‍ ഡീലര്‍മാരിലൊരാള്‍ ആണ് ബൈറ്റ് ഷോപ്പ്.
പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാളാണ് കമ്ബ്യൂട്ടര്‍ ലേലത്തില്‍ സ്വന്തമാക്കിയത്. ആപ്പിള്‍ കമ്ബനിയുടെ ഏറ്റവും എറണാകുളം ആയ മോഡലുകളില്‍ ഒന്നാണിത്