വാഷിങ്ടണ്‍: ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും നിര്‍ബന്ധമായി ഓഫിസില്‍ ജോലിക്കെത്തണമെന്ന ടെക് ഭീമന്‍ ആപ്പിളിന്റെ ഉത്തരവിനെതിരെ പരാതിയുമായി ജീവനക്കാര്‍.
വീട്ടില്‍നിന്ന് ജോലിയെടുക്കാമെങ്കിലും സെപ്റ്റംബര്‍ മുതല്‍ ആഴ്ചയില്‍ മൂന്നു ദിവസം ഓഫിസിലെത്താനാണ് കമ്ബനി സി.ഇ.ഒ ടിം കുക്ക് എല്ലാ ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കിയത്.
ചൊവ്വ, വ്യാഴം ദിവസങ്ങളും ജീവനക്കാരനിഷ്ടമുള്ള മറ്റൊരു ദിവസവുമാണ് നിര്‍ബന്ധം. എന്നാല്‍, ‘ആപ്പിള്‍ ടുഗെദര്‍’ എന്ന പേരിലുള്ള ജീവനക്കാരുടെ സംഘടനയാണ് ഇതിനെതിരെ പരാതി തയാറാക്കി ജീവനക്കാര്‍ക്കിടയില്‍ പ്രചരിപ്പിച്ചത്.
വീട്ടിലിരുന്ന് ജോലിയെടുത്തിട്ടും പ്രവര്‍ത്തനക്ഷമതയില്‍ കുറവുണ്ടായിട്ടില്ലെന്നും അതാണ് ഗുണകരമെന്നും തൊഴിലാളികള്‍ പറയുന്നു. പരമാവധി തൊഴിലാളികളില്‍നിന്ന് ഒപ്പുശേഖരണവും സംഘടന ലക്ഷ്യമിടുന്നുണ്ട്.