Sunday, September 24, 2023

HomeScience and Technologyചാന്ദ്രയാന് പിന്നാലെ റഷ്യയുടെ ലൂണാറും ചന്ദ്രനിലേയ്ക്ക്

ചാന്ദ്രയാന് പിന്നാലെ റഷ്യയുടെ ലൂണാറും ചന്ദ്രനിലേയ്ക്ക്

spot_img
spot_img

മോസ്‌കോ: ഐഎസ്‌ആര്‍ഒ ചന്ദ്രയാന്‍ 3 വിക്ഷേപിച്ചതിന് പിന്നാലെ ചാന്ദ്ര ദൗത്യവുമായി റഷ്യയുടെ ലൂണ-25 ഉം പുറപ്പെട്ടു.

വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ന് വോസ്റ്റോക്നി കോസ്മോഡ്രോമില്‍ നിന്നാണ് ലൂണ-25 കുതിച്ചുയര്‍ന്നത്. 1976നു ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യമാണിത്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസ് ഇവയുടെ ചിത്രങ്ങള്‍ പങ്കുവെച്ചു. റോസ്‌കോസ്മോസിനെ അഭിനന്ദിച്ച്‌ ഐഎസ്‌ആര്‍ഒയും രംഗത്തെത്തി.

ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമിടുന്ന ലൂണ 25 അഞ്ച് ദിവസത്തിനകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. ദക്ഷിണധ്രുവ പ്രദേശത്ത് ഇറങ്ങുന്നതിന് ശരിയായ സ്ഥലം തെരഞ്ഞെടുക്കുന്നതിനു മൂന്നു മുതല്‍ ഏഴു ദിവസം വരെ സമയമെടുക്കും. ഓഗസ്റ്റ് 21ഓടെ പേടകം ചന്ദ്രനില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി റോസ്‌കോസ്മോസിലെ ശാസ്ത്രജ്ഞര്‍ ഒരു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments