Sunday, September 24, 2023

HomeScience and Technologyചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളയച്ച്‌ ചന്ദ്രയാന്‍ 3

ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളയച്ച്‌ ചന്ദ്രയാന്‍ 3

spot_img
spot_img

ചെന്നൈ: ചന്ദ്രയാന്‍ 3 പകര്‍ത്തിയ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐ എസ് ആര്‍ ഒ.

ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റെക്ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് ക്യാമറയാണ് (എല്‍എച്ച്‌ഡിഎസി) ചിത്രങ്ങള്‍ പകര്‍ത്തിയത്. സുരക്ഷിതമായി ഇറങ്ങുന്നതിന് പാറകളോ ഗര്‍ത്തങ്ങളോ ഇല്ലാത്ത ഭാഗം കണ്ടെത്താനാണ് ക്യാമറ സഹായിക്കുന്നത്.

ശാസ്ത്രലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നചന്ദ്രയാൻ-3 യുടെ സോഫ്റ്റ് ലാൻഡിംഗ് ബുധനാഴ്ചയാണ്. വൈകീട്ട് 6.04 ന് ലാൻഡറിനെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറക്കുമെന്നാണ് ഐ എസ് ആര്‍ ഒ അറിയിച്ചത്. ലാൻഡര്‍ മൊഡ്യൂളിനെ ചന്ദ്രന്റെ ഏറ്റവും അടുത്ത ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ട്.

ചന്ദ്രനോട് 25 കിമി അടുത്തുള്ള ഭ്രമണപഥത്തിലാണ് നിലവില്‍ ചന്ദ്രയാൻ ഉള്ളത്. 4.2 കിലോമീറ്റര്‍ നീളവും 2.5 കിലോമീറ്റര്‍ വീതിയുമുള്ള സ്ഥലത്തായിരിക്കും ലാന്റിംഗ് നടക്കുക.

ബുധനാഴ്ച വൈകീട്ട് 5.45 ഓടെയാണ് സോഫ്റ്റ് ലാന്റിംഗിനുള്ള അവസാനഘട്ട തയ്യാറെടുപ്പുകള്‍ ആരംഭിക്കുക. അതിന് ശേഷമുള്ള 18 മിനിറ്റുകള്‍ സുപ്രധാനമാണ്. പേടകത്തിന്റെ വേഗത കുറച്ച്‌ സോഫ്റ്റ് ലാന്റിംഗ് നടത്തുകയാണ് വേണ്ടത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments