ന്യൂഡൽഹി : ഇന്ന് മാനത്ത് ചാന്ദ്രവിസ്മയം കാണാൻ സാധിക്കും. സൂപ്പർമൂണ്‍–ബ്ലൂമൂൺ എന്ന് അറിയപ്പെടുന്ന പ്രതിഭാസമാണിത്.ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രൻ കൂടുതൽ അടുത്ത് നിൽക്കുന്ന സമയത്തെ പൂർണ ചന്ദ്രനെയാണ് സൂപ്പർമൂൺ എന്ന് പറയുന്നത്.നാല് പൂർണചന്ദ്രൻമാരുള്ള ഒരു കാലയളവിലെ മൂന്നാമത്തെ പൂർണചന്ദ്രനാണ് ബ്ലൂ മൂൺ എന്നറിയപ്പെടുന്നത്.ഈ വർഷത്തെ മൂന്നാമത്തെ പൂർണചന്ദ്രനാണിത്.രണ്ടു കാര്യങ്ങളും ഒരുമിച്ച് വരുന്നതിനാലാണ് ഈ പ്രതിഭാസത്തെ സൂപ്പർമൂണ്‍–ബ്ലൂമൂൺ എന്ന് വിളിക്കുന്നത്.ഇന്ന് രാത്രി മുതൽ 3 ദിവസത്തേക്ക് ഈ പ്രതിഭാസം തെളിഞ്ഞ അന്തരീക്ഷത്തിൽ കാണാനാകും.
വർഷത്തിൽ മൂന്നോ നാലോ തവണ സൂപ്പർമൂൺ പ്രതിഭാസം ഉണ്ടാകാറുണ്ടെന്ന് നാസ പറയുന്നു.1979 -ലാണ് ഈ പ്രതിഭാസത്തിന് സൂപ്പർ എന്ന പേര് കിട്ടുന്നത് . ഇനി വരുന്ന അടുത്ത മൂന്ന് പൂർണ്ണചന്ദ്രന്മാരും സൂപ്പർമൂൺ ആയിരിക്കും.ഇനി അടുത്ത സൂപ്പർ മൂണിനെ കാണാനാകുന്നത് സെപ്റ്റംബർ 17 ഒക്ടോബർ 17 നവംബർ 15 എന്നീ തീയതികളിൽ ആണ്. രണ്ടു തരത്തിലുള്ള ബ്ലൂ മൂണുകൾ ഉണ്ട് നിശ്ചിത കാലയളവിൽ ദൃശ്യമാകുന്നതും മാസത്തിൽ ഒരിക്കൽ ദൃശ്യമാകുന്നതും.ഇപ്പോൾ കാണാൻ പോകുന്നത് സീസണൽ മൂൺ ആണ് .ഒരു സീസണിൽ നാല് പൂർണ്ണചന്ദ്രന്മാരെ കാണാനാകും.അതിൽ മൂന്നാമതായി ഉണ്ടാകുന്നത് ആണ് സീസണൽ ബ്ലൂ മൂൺ.2027 ലാണ് അടുത്ത സീസണൽ ബ്ലൂ മൂൺ ദൃശ്യമാക്കുക എന്ന് നാസ അറിയിച്ചു.ഒരു മാസത്തിലെ രണ്ടാമത്തെ പൂർണ്ണചന്ദ്രനെയാണ് മാസത്തിലെ ബ്ലൂ മൂൺ എന്ന് വിളിക്കുന്നത്.ബ്ലൂ മൂണിന് നീല നിറവുമായി വലിയ ബന്ധമില്ല അപൂർവ്വ സന്ദർഭങ്ങളിൽ ചന്ദ്രൻ നീല നിറത്തിൽ കാണപ്പെടാറുണ്ട്. ഇന്നത്തെ സൂപ്പർ ബ്ലൂ മൂൺ നീല നിറമായിരിക്കില്ല. വായുവിലെ ചെറിയ കണികകളും പുകയും പൊടിയും പ്രകാശത്തിന്റെ ചുവന്ന തരംഗങ്ങളും ചേരുമ്പോഴാണ് ചന്ദ്രനെ നീല നിറമായി കാണുന്നത്.സൂപ്പർ മൂണും സീസണൽ ബ്ലൂമൂണും സാധാരണമാണെങ്കിലും രണ്ട് പ്രതിഭാസവും ചേർന്നുവരുന്നത് അപൂർവമാണ്.10 മുതൽ 20 വർഷത്തിനിടയിലാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. 2037 ജനുവരിയിൽ ആയിരിക്കും അടുത്ത സൂപ്പർ ബ്ലൂ സംഭവിക്കുക.