Saturday, September 14, 2024

HomeWorldMiddle Eastപുതിയ ഛിന്നഗ്രഹം കണ്ടെത്തി യു.എ.ഇ ശാസ്ത്രജ്ഞർ

പുതിയ ഛിന്നഗ്രഹം കണ്ടെത്തി യു.എ.ഇ ശാസ്ത്രജ്ഞർ

spot_img
spot_img

ദുബൈ: യു.എ.ഇ ശാസ്ത്രജ്ഞർ പുതിയ ഛിന്നഗ്രഹം കണ്ടെത്തി. അബൂദബി ഇന്റർനാഷണൽ ആസ്‌ട്രോണമിക്കൽ സെന്റററിലെ ശാസ്ത്രജ്ഞനാണ് സൗരയുഥത്തിൽ പുതിയ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. കണ്ടെത്തലിന് ശാസ്ത്രലോകം അംഗീകാരം നൽകി.

അബൂദബി ഇന്റർനാഷണൽ ആസ്‌ട്രോണമിക്കൽ സെന്റർ ഡയറക്ടർ കൂടിയായ ഇമറാത്തി ശാസ്ത്രജ്ഞൻ മുഹമ്മദ് ഷൗക്കത്ത് ഔദയുടെ നിരീക്ഷണത്തിലാണ് പുതിയ ഛിന്നഗ്രഹം കണ്ടെത്തിയത്. സൗരയുഥത്തിലെ ആസ്‌ട്രോയിഡ് ബെൽറ്റിലുള്ള ഛിന്നഗ്രഹത്തിന് ‘2022 UY56’ എന്ന് താൽകാലികമായി പേരിട്ടു. കണ്ടെത്തലിന്റെ ക്രെഡിറ്റ് നൽകുന്ന ഇനീഷ്യൽ ഡിസ്‌കവറി സർട്ടീഫിക്കറ്റും മുഹമ്മദ് ഷൗക്കത്ത് ഔദക്ക് ലഭിച്ചു.

സെന്റർ പ്രസിഡന്റ് ഖലീഫ ബിൻ സുൽത്താൻ അൽ നുഐമിയാണ് ഈ നേട്ടം ഔദ്യോഗികമായി സ്ഥീരികരിച്ചത്. നാസ, ഹർദിൻ സിമ്മൻസ് യൂനിവേഴ്‌സിറ്റി, പാൻസ്റ്റാർസ് ടെലസ്‌കോപ്പ്, കറ്റാലിന് സ്‌കൈ സർവേ പ്രൊജക്ട് എന്നിവയുടെ സഹകരണത്തോടെയായിരുന്നു നിരീക്ഷണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments