Friday, March 29, 2024

HomeScience and Technologyഐഫോണ്‍ 13 പുറത്തിറക്കി; പുതിയ ഐപാഡും വാച്ചും അവതരിപ്പിച്ചു

ഐഫോണ്‍ 13 പുറത്തിറക്കി; പുതിയ ഐപാഡും വാച്ചും അവതരിപ്പിച്ചു

spot_img
spot_img

മികച്ച സ്‌റ്റൈലും കരുത്തുറ്റ പെര്‍ഫോമന്‍സുമായി പുതുതലമുറ ഐഫോണ്‍ 13 പുറത്തിറങ്ങി. സെറാമിക് ഷീല്‍ഡ് ഫ്രണ്ട്, ഫ്‌ളാറ്റ് എഡ്ജ് ഡിസൈനില്‍ പിങ്ക്, ബ്ലൂ, മിഡ്‌നൈറ്റ്, സ്റ്റാര്‍ലൈറ്റ്, പ്രോഡക്റ്റ് റെഡ് നിറങ്ങളിലാകും പുതിയ ഐഫോണ്‍ വിപണിയിലെത്തുക.

ഡയഗണല്‍ ഷെയ്പ്പില്‍ ട്വിന്‍ റിയര്‍ ക്യാമറയുള്ള ഐഫോണ്‍ വിപണിയിലെ തന്നെ ഏറ്റവും മികച്ച വാട്ടര്‍ റെസിസ്റ്റ് ഫോണാകും. ഐഫോണ്‍ 13 റീസൈക്കിള്‍ മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.

ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ്, ആപ്പിള്‍ വാച്ച് 7 സീരീസ്, പുതിയ ഐപാഡ്, ഐപാഡ് മിനി എന്നിവയും ആപ്പിള്‍ ഈവന്റില്‍ അവതരിപ്പിച്ചു. എ15 ബയോണിക് ചിപ്പ് സെറ്റാണ് പുതിയ ഐഫോണില്‍. 2 ഹൈപെര്‍ഫോമന്‍സ് കോറുകളും 4 എഫിഷന്‍സി കോറുകളും ചേര്‍ന്ന് 6 കോറുകളുണ്ട്. ഐഫോണ്‍ 12 മിനിയേക്കാള്‍ 1.5 മണിക്കൂര്‍ അധിക ചാര്‍ജ് നിലനില്‍ക്കും ഐഫോണ്‍ 13 മിനിക്ക്.

ഐഫോണ് 13 ല്‍ ഐഫോണ്‍ 12 നേക്കാള്‍ 2.5 മണിക്കൂര്‍ സമയം അധിക ചാര്‍ജും നില്‍ക്കും. ഐഫോണ്‍ 13 സീരീസിലെ എല്ലാ മോഡലുകളും 5ജിയിലാണ് വരുന്നത്. ഈ വര്‍ഷാവസാനത്തോടെ 60 രാജ്യങ്ങളിലെ 200 ടെലികോം കമ്പനികള്‍ 5ജി സേവനം ലഭ്യമാക്കുമെന്ന് ആപ്പിള്‍ പറയുന്നു. ഐഒഎസ് 15 അപ്‌ഡേറ്റ് സെപ്റ്റംബര്‍ 20 തിങ്കളാഴ്ച മുതല്‍ ലഭിക്കുമെന്നും അറിയിച്ചു.

ഐഫോണ്‍ 13 പ്രോയിലെ അഡാപ്റ്റീവ് ഫ്രെയിം റേറ്റ് ലാഗ് ഫ്രീ എക്‌സ്പീരിയന്‍സാണ് നല്‍കുന്നത്. 12 ഇഞ്ച് അള്‍ട്രാ വൈഡ് ക്യാമറ. 3ഃ ഒപ്റ്റിക്കല്‍ സൂം നല്‍കുന്ന 77 എംഎം ടെലിഫോട്ടോ ലെന്‍സ്. ള/1.8 അപ്പേര്‍ച്ചറുള്ള അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറക്ക് മാക്കോ ഫൊട്ടോഗ്രഫിയുമുണ്ട്. ള/1.5 വൈഡ് ആംഗിള്‍ ലെന്‍സുള്ള ക്യാമറയില്‍ മുന്‍പത്തേക്കാള്‍! വലുപ്പം കൂടിയ സെന്‍സറുകളാണ്. കൂടാതെ ഡോള്‍ബി വിഷന്‍ എച്ച്ഡിആര്‍ റെക്കോര്‍ഡിങ്, സിനിമാറ്റിക്ക് മോഡ് എന്നിവയുമുണ്ട്. ഐഫോണ്‍ 12 പ്രോയെക്കാള്‍ 1.5 മണിക്കൂര്‍ അധിക ചാര്‍ജ് നില്‍ക്കും ഐഫോണ്‍ 13 പ്രോയ്ക്ക്. ഐഫോണ്‍ 13 പ്രോ മാക്‌സിനാകട്ടെ 12 പ്രോയെക്കാള്‍ 2.5 മണിക്കൂര്‍ അധിക ചാര്‍ജും നില്‍ക്കുമെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു.

പുതിയ ഫീച്ചറുകളുമായി ആപ്പിള്‍ വാച്ച് പുറത്തിറക്കി. സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ക്കായി പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാച്ച് ഒഎസ് 8 ലാണ് പുതിയ വാച്ച് പ്രവര്‍ത്തിക്കുക. പഴയ വാച്ചിനേക്കാള്‍ സ്കീനിന് വലുപ്പം കൂടുതലുണ്ട്. ആപ്പിള്‍ സീരീസ് 6നെക്കാള്‍ 20 ശതമാനം അധികം റെറ്റിന ഡിസ്‌പ്ലേയുണ്ട്. ബോര്‍ഡറുകള്‍ 40 ശതമാനം മെലിഞ്ഞതും ബട്ടനുകള്‍ വലുപ്പം കൂടിയതുമാണ്. ടൈപ്പ് ചെയ്യാന്‍ പാകത്തിലുള്ള ഫുള്‍ കീബോഡ് മറ്റൊരു പ്രത്യേകതയാണ്.

പുതിയ ഒരു ഐപാഡ് മിനിയും അവതരിപ്പിച്ചു. ഇതിന് 8.3 ഇഞ്ച് സ്ക്രീനും ഫീച്ചര്‍ ടച്ച് ഐഡിയും ഉണ്ടായിരിക്കും. പുതിയ ഐപാഡ് മിനി 5 ജിയില്‍ വരും. കൂടാതെ ഐപാഡ് എയര്‍ പോലെ ഒരു യുഎസ്ബി ടൈപ്പ്‌സി പോര്‍ട്ടും ഫീച്ചര്‍ ചെയ്യും. 12 മെഗാപിക്‌സെല്‍ റിയര്‍ ക്യാമറയില്‍ 4 കെ റെക്കോര്‍ഡിങ് സൗകര്യം. 12 മെഗാപിക്‌സെല്‍ അള്‍ട്രാ വൈഡ് ക്യാമറ, മുന്‍ ക്യാമറ സെന്റര്‍ സറ്റേജ് ഫീച്ചര്‍ സഹിതമാണ് വരുന്നത്. കൂടുതല്‍ വേഗത്തില്‍ ഡേറ്റ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഐപാഡ് എയറിനു സമാനമായ യുഎസ്ബി സി–പോര്‍ട്ട് ഉണ്ടായിരിക്കും. പുതിയ നിറങ്ങളില്‍ ലഭിക്കുന്ന ഐപാഡ് മിനിയുടെ വില. 499 ഡോളര്‍ രൂപയാണ്. വൈഫൈ സെല്ലുലര്‍ കോണ്‍ഫിഗറേഷനുകളില്‍ ഐപാഡ് മിനി ലഭ്യമാണ്. ഐപാഡ് മിനിയുടെ വൈഫൈ പതിപ്പിന്റെ ഇന്ത്യന്‍ വില 46,900 രൂപയും വൈഫൈയും സിമ്മും ഉപയോഗിക്കാവുന്നതിന്റെ വില 60,900 രൂപയുമാണ്.

ഐഫോണ്‍ 13 മോഡലുകളുടെ ഇന്ത്യയിലെ പ്രാരംഭ വിലകളും പുതുക്കിയ വിലകളും

ഐഫോണ്‍ എസ്ഇ – 39,990 രൂപ
ഐഫോണ്‍ 12– 59,990 രൂപ (64 ജിബി)
ഐഫോണ്‍ 13 മിനി– 69,900 രൂപ (128 ജിബി)
ഐഫോണ്‍ 13 പ്രോ–1,19,900 രൂപ
ഐഫോണ്‍ 13 പ്രോ മാക്‌സ്– 1,29,900 രൂപ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments