Tuesday, September 27, 2022

HomeScience and Technologyമൂണ്‍ലൈറ്റിംഗ് പാടില്ല, ജീവനക്കാര്‍ക്ക് ഇന്‍ഫോസിസിന്റെ മുന്നറിയിപ്പ്

മൂണ്‍ലൈറ്റിംഗ് പാടില്ല, ജീവനക്കാര്‍ക്ക് ഇന്‍ഫോസിസിന്റെ മുന്നറിയിപ്പ്

spot_img
spot_img

ജീവനക്കാര്‍ക്ക് കടുത്ത മുന്നറിയിപ്പുമായി പ്രമുഖ ടെക് ഭീമന്‍ ഇന്‍ഫോസിസ്. ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുമ്ബോള്‍ തന്നെ മറ്റൊരു സ്ഥാപനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മൂണ്‍ലൈറ്റിംഗ് സംവിധാനത്തിനെതിരെയാണ് ഇന്‍ഫോസിസ് കര്‍ശന നിലപാട് സ്വീകരിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായി, ജീവനക്കാരോട് ഇരട്ടത്തൊഴില്‍ ചെയ്യുന്നത് അനുവദിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

ഇന്‍ഫോസിസില്‍ ജോലി ചെയ്യുമ്ബോള്‍ തന്നെ മറ്റൊരു സ്ഥാപനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് ഇന്‍ഫോസിസിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായതിനാലാണ് ഇത്തരം നടപടി.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐടി കമ്ബനികള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനമാണ് പിന്തുടര്‍ന്നിരുന്നത്. ഇതേ തുടര്‍ന്നാണ് ജീവനക്കാര്‍ വ്യാപകമായി മറ്റു കമ്ബനികള്‍ക്ക് വേണ്ടിയും ജോലി ചെയ്യാന്‍ ആരംഭിച്ചത്.

കോവിഡ് വ്യാപനം കുറഞ്ഞിട്ടും വര്‍ക്ക് ഫ്രം ഹോം സിസ്റ്റം തുടരുന്ന സാഹചര്യത്തിലാണ് കമ്ബനി പുതിയ പ്രഖ്യാപനം നടത്തിയത്.

ഒരേസമയം രണ്ടു കമ്ബനികള്‍ക്ക് വേണ്ടി ജോലി ചെയ്യുമ്ബോള്‍ ഉല്‍പ്പാദനക്ഷമത കുറയുകയും രഹസ്യാത്മക വിവരങ്ങള്‍ ചോരാനും സാധ്യതയുണ്ട്. ഇവ ഗുരുതരമായ വെല്ലുവിളികളിലേക്ക് നയിക്കും. മൂണ്‍ലൈറ്റിംഗ് സംവിധാനം ശ്രദ്ധയില്‍പ്പെട്ടാല്‍ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിയാണ് ഇന്‍ഫോസിസ് സ്വീകരിക്കുകയെന്ന് അറിയിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments