ന്യൂഡല്‍ഹി: അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. നിലവില്‍ അയച്ച സന്ദേശത്തില്‍ തെറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മെസേജ് ഡീലിറ്റ് ചെയ്ത് പുതിയത് അയക്കാനാണ് സംവിധാനം ഉള്ളത്.
എന്നാല്‍, ഇതിന് പകരം അയച്ച സന്ദേശം എഡിറ്റ് ചെയ്യാന്‍ ഉപയോക്താവിന് അവസരം നല്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാനാണ് വാട്സ്ആപ്പ് ശ്രമിക്കുന്നത്. നിലവില്‍ വാട്സ്ആപ്പ് ഫീച്ചര്‍ വികസിപ്പിച്ച് വരികയാണ്. വൈകാതെ തന്നെ പുതിയ ഫീച്ചറായി ഇത് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫീച്ചര്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് പരീക്ഷണാടിസ്ഥാനത്തില്‍ ബീറ്റ വേര്‍ഷനില്‍ ഇത് ലഭ്യമാക്കും.
നിലവില്‍ ഇത് എങ്ങനെയാണ് അവതരിപ്പിക്കാന്‍ പോകുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല