Monday, December 5, 2022

HomeScience and Technologyഐ ഫോണ്‍14 ഇന്ത്യയില്‍ നിര്‍മിക്കാന്‍ ആപ്പിള്‍

ഐ ഫോണ്‍14 ഇന്ത്യയില്‍ നിര്‍മിക്കാന്‍ ആപ്പിള്‍

spot_img
spot_img

ബെയ്ജിങ്: ഐ ഫോണ്‍-14 ഹാന്‍ഡ്‌സെറ്റുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ആപ്പിള്‍ കമ്ബനി തയ്യാറെടുക്കുന്നു. രാജ്യത്തിന് പുറത്തേക്ക് നിര്‍മാണ ശൃംഖല വ്യാപിക്കുന്നതിനാണിതെന്ന് കമ്ബനി അറിയിച്ചു.

എന്നാല്‍ അമേരിക്ക- ചൈന ബന്ധങ്ങള്‍ വഷളായതിനാലണ് രാജ്യത്തിന് പുറത്തേക്ക് ഉല്‍പ്പാദനം മാറ്റുന്നതെന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ കമ്ബനിയുടെ ഐ ഫോണുകള്‍ നിര്‍മിക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ചൈന. ലോക്ഡൗണ്‍ ഉള്‍പ്പെടെ കൊവിഡ് നിയന്ത്രണങ്ങള്‍ ചൈനയില്‍ രൂക്ഷമായി തുടരുന്നതും ആപ്പിളിനെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.

ഐ ഫോണിന്റെ ഏറ്റവും പുതിയ മോഡലായ 14 ഈ മാസത്തിന്റെ തുടക്കത്തിലാണ് ആപ്പിള്‍ പുറത്തിറക്കിയത്. യു.എ.ഇ ഉള്‍പ്പെടെ തെരഞ്ഞെടുക്കപ്പെട്ട ഏതാനും രാജ്യങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ വിതരണം. പുതിയ സാങ്കേതിക സവിശേഷതകളോടെയും സുരക്ഷാ സംവിധാനങ്ങളോടെയുമാണ് ഐ ഫോണ്‍-14 പുറത്തിറക്കുന്നതെന്നും ഇന്ത്യയില്‍ ഇത് നിര്‍മിക്കുന്നത് പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും ആപ്പിള്‍ പ്രസ്താവനയില്‍ പറഞ്ഞു.

നിലവില്‍ ഐ ഫോണിന്റെ പഴയ മോഡലുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ട്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments